ബീഹാറില്‍ 314 പേര്‍ക്ക് കൊവിഡ്; ജനുവരി 18ന് ചെറിയ ക്ലാസുകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനം റദ്ദാക്കി

X
BRJ14 Jan 2021 2:43 PM GMT
പട്‌ന: 24 മണിക്കൂറിനുള്ളില്‍ ബീഹാറില്‍ 314 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,56,625 ആയി.
ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം ഇന്ന് മാത്രം 2 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1445 ആയി.
അറാറിയ, ജാമു, ലക്ഷിസരായ്, മേധേപുര, ഷെഖ്പുര, സിതാമര്‍ച്ചി തുടങ്ങിയ ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പട്‌നയിലാണ് കൂടുതല്‍ രോഗികളുള്ളത്, 138.
അതേസമയം 1-8 ക്ലാസ്സുകള്‍ ജനുവരി 18ന് തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അത് മാറ്റിവച്ചു. 9-12 ക്ലാസുകള്‍ ഇപ്പോള്‍ത്തന്നെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ജനുവരി 25നു ശേഷം സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ചീഫ് സെക്രട്ടറി ദീപക് കുമാര്‍ പറഞ്ഞു.
Next Story