Latest News

മിസോറാമില്‍ 31 പേര്‍ക്ക് കൊവിഡ്; സ്‌കൂളുകള്‍ ഈ വര്‍ഷം മുഴുവന്‍ അടഞ്ഞുകിടക്കും

മിസോറാമില്‍ 31 പേര്‍ക്ക് കൊവിഡ്; സ്‌കൂളുകള്‍ ഈ വര്‍ഷം മുഴുവന്‍ അടഞ്ഞുകിടക്കും
X

ഐസ്വാള്‍: മിസോറാമില്‍ 24 മണിക്കൂറിനുള്ളില്‍ 31 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 4,080 ആയിട്ടുണ്ട്.

സംസ്ഥാനത്താകെ 3,894 പേര്‍ രോഗമുക്തരായി. 179 പേര്‍ വിവിധ ആശുപത്രികളിലും ചികില്‍സാ കേന്ദ്രങ്ങളിലുമായി കഴിയുന്നുണ്ട്. ഇതുവരെ സംസ്ഥാനത്ത് 7 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

ഏഴുപേരുടെ രോഗബാധ ആര്‍ ടി -പിസിആര്‍ പരിശോധന വഴിയും 13 പേരുടെത് ആന്റിജന്‍ പരിശോധനവഴിയും 11 പേരുടേത് ട്രൂനാറ്റ് വഴിയുമാണ് സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവസാനം വരെ സ്‌കൂളുകള്‍ തുറക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

Next Story

RELATED STORIES

Share it