Latest News

രാജ്യത്ത് 21,257 പേര്‍ക്ക് കൊവിഡ്; 271 പേര്‍ മരിച്ചു

രാജ്യത്ത് 21,257 പേര്‍ക്ക് കൊവിഡ്; 271 പേര്‍ മരിച്ചു
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 21,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2,40,221 പേരാണ് സജീവ രോഗികള്‍. 205 ദിവസത്തിനുള്ളിലെ ഏറ്റവും കുറവ് എണ്ണമാണ് ഇത്.

271 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

രാജ്യത്തെ 56 ശതമാനം രോഗികളും കേരളത്തിലാണ് ഉള്ളതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.

രാജ്യത്തെ രോഗമുക്തി നിരക്ക് 97.96 ശതമാനമാമ്. മാര്‍ച്ച് 2020നുശേഷമുളള ഏറ്റവും കൂടിയ രോഗമുക്തിനിരക്കാണ് ഇത്.

രാജ്യത്ത് ഇതുവരെ 93.17 കോടി വാക്‌സിന്‍ ഡോസ് വിതരണം ചെയ്തു.

Next Story

RELATED STORIES

Share it