Latest News

എറണാകുളത്ത് 128 പേര്‍ക്ക് കൊവിഡ്; 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

എറണാകുളത്ത് 128 പേര്‍ക്ക് കൊവിഡ്; 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
X

കൊച്ചി: എറണാകുളം ജില്ലയില്‍ നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരുമടക്കം ഇന്ന് 128 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 75 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ്. 43 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്. ഇതില്‍ തന്നെ 45 പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. മസ്‌ക്കറ്റില്‍ നിന്ന് വന്ന ആമ്പല്ലൂര്‍ സ്വദേശിനി, പാറ്റ്‌നയില്‍ നിന്നെത്തിയ ബീഹാര്‍ സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍, മുംബൈയില്‍ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍, കല്‍ക്കട്ടയില്‍ നിന്ന് വന്ന വടുതല സ്വദേശി, ഹൈദരബാദില്‍ നിന്നെത്തിയ കോട്ടയം സ്വദേശിനി, ബാംഗ്ലൂരില്‍ നിന്നെത്തിയ വല്ലാര്‍പ്പാടം സ്വദേശി, മുംബൈയില്‍ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരന്‍, ഹൈദരാബാദില്‍ നിന്നും എത്തിയ കിഴക്കമ്പലം സ്വദേശി എന്നിവരാണ് ഇന്ന് വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ ഫോര്‍ട്ട് കൊച്ചി സ്വദേശികളും നാലു പേര്‍ മട്ടാഞ്ചേരി സ്വദേശികളും ആറു പേര്‍ തൃക്കാക്കര കരുണാലയം അന്തേവാസികളും എട്ട് ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞടക്കം അഞ്ചു പേര്‍ കൂത്താട്ടുകുളം സ്വദേശികളും അഞ്ച് കോട്ടപ്പടി സ്വദേശികളും നിലവില്‍ കോട്ടുവുള്ളയില്‍ താമസിക്കുന്ന അസം സ്വദേശി അടക്കം നാല് കോട്ടു വള്ളി സ്വദേശികള്‍, മൂന്നു നെല്ലിക്കുഴി സ്വദേശികള്‍, രണ്ട് കുട്ടികളടക്കം നാല് എടത്തല സ്വദേശികള്‍, രണ്ട് തുറവൂര്‍ അങ്കമാലി സ്വദേശികള്‍, രണ്ട് ചൂര്‍ണിക്കര സ്വദേശികള്‍, രണ്ട് പട്ടിമറ്റം സ്വദേശികള്‍ ഉള്‍പ്പെടുന്നു.

ഇതു കൂടാതെ എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആയ ആമ്പല്ലൂര്‍ സ്വദേശിനി, എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ആയ ഐക്കാരനാട് സ്വദേശിനി, എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആയ തിരുവാണിയൂര്‍ പുത്തന്കുരിശ് സ്വദേശിനി, എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആയ കുമ്പളം സ്വദേശിനി,പിറവം താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ മണീട് സ്വദേശിനി, പിറവം താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ രാമമംഗലം സ്വദേശിനി, തൃക്കാക്കര സ്വദേശിയായ ആലുവ ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍, വടക്കേക്കര സ്വദേശി, നിലവില്‍ ഇടപ്പള്ളിയില്‍ താമസിക്കുന്ന കൊല്ലം സ്വദേശി, പള്ളിക്കര സ്വദേശി, ആലപ്പുഴ സ്വദേശിനിയായ ഗര്‍ഭിണി, ഏലൂര്‍ സ്വദേശിനി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി, കീഴ്മാട് സ്വദേശി,കളമശ്ശേരി സ്വദേശി, കടുങ്ങല്ലൂര്‍ സ്വദേശിനി, പിണ്ടിമന സ്വദേശിനി, കൂനമ്മാവ് കോണ്‍വെന്റ് അന്തേവാസി, കടുങ്ങല്ലൂര്‍ സ്വദേശി, ചെല്ലാനം സ്വദേശി, കലൂര്‍ സ്വദേശി, തൃക്കാക്കര സ്വദേശിനി, വെങ്ങോല സ്വദേശി, വേങ്ങൂര്‍ സ്വദേശി, എളംകുന്നപുഴ സ്വദേശി, നിലവില്‍ കളമശ്ശേരിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശി കൂടാതെ കടവൂര്‍ സ്വദേശി, കവളങ്ങാട് സ്വദേശി, ചെങ്ങമനാട് സ്വദേശിനി, വാരപ്പെട്ടി സ്വദേശിനി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ഇന്ന് 36 പേര്‍ രോഗമുക്തി നേടി. ഇതില്‍ 33 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ ഇതര സംസ്ഥാനക്കാര്‍ക്കും ഒരാള്‍ മറ്റ് ജില്ലക്കാരനുമാണ്. ഇന്ന് 678 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 442 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11,384 ആണ്. ഇതില്‍ 9,489 പേര്‍ വീടുകളിലും, 164 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1731 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 101 പേരെ പുതുതായി ആശുപത്രിയില്‍/ എഫ് എല്‍ റ്റി സി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 67 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 978 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി 643 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 814 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 711 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1,848 സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it