Latest News

കൊവിഡ് പ്രതിരോധം: ഫ്രാന്‍സില്‍ നിന്നുള്ള മെഡിക്കല്‍ സഹായം എത്തി

കൊവിഡ് പ്രതിരോധം: ഫ്രാന്‍സില്‍ നിന്നുള്ള മെഡിക്കല്‍ സഹായം എത്തി
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇന്ത്യക്കുള്ള അന്താരാഷ്ട്ര സഹായത്തിന്റെ ഭാഗമായി ഫ്രാന്‍സില്‍നിന്നുള്ള മെഡിക്കല്‍ സഹായം എത്തി. ഫ്രാന്‍സില്‍ നിന്ന് 8 മെഡിക്കല്‍ ജനറേറ്ററുകള്‍, 28 വെന്റിലേറ്ററുകള്‍, 200 ഇലക്ട്രിക് സ്പ്രിങ് പമ്പുകള്‍, 28 അഫ്‌നോര്‍ ഫ്‌ലക്‌സിബിള്‍ ട്യൂബുകള്‍, 500 ആന്റി ബാക്റ്റീരിയല്‍ ഫില്‍റ്റേഴ്‌സ്, 500 മെഷീന്‍ ഫില്‍റ്ററുകള്‍ തുടങ്ങി 28 ടണ്‍ സാധനങ്ങളാണ് എത്തിയിട്ടുള്ളത്.

ഫ്രാന്‍സിന്റെ കൊവിഡ് പ്രതിരോധ സഹായങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയം വക്താവ് അനിന്ദം ബഗാച്ചി നന്ദി പറഞ്ഞു.

ഫ്രാന്‍സില്‍ നിന്നുള്ള ആദ്യ സഹായമാണ് ഇത്. അടുത്തത് ഉടന്‍ എത്തിച്ചേരുമെന്ന് ഫ്രഞ്ച് മിഷന്‍ അറഇയിച്ചു. ഇന്തോ ഫ്രഞ്ച് ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയാണ് സഹായങ്ങളെത്തിക്കാന്‍ മുന്‍കൈ എടുക്കുന്നത്.

Next Story

RELATED STORIES

Share it