Latest News

കൊവിഡ് ധനസഹായം: കാസര്‍കോഡ് ജില്ലയില്‍ ഇതുവരെ അപേക്ഷിച്ചത് 794ല്‍ 234 പേര്‍ മാത്രം

കൊവിഡ് ധനസഹായം: കാസര്‍കോഡ് ജില്ലയില്‍ ഇതുവരെ അപേക്ഷിച്ചത് 794ല്‍ 234 പേര്‍ മാത്രം
X

കാസര്‍കോഡ്: കൊവിസ് ബാധിച്ച് മരിച്ചയാളുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 50,000 രൂപ എക്‌സ് ഗ്രേഷ്യ ധനസഹായവും മരണപ്പെട്ടയാളുടെ ആശ്രിതരായ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പ്രഖ്യാപിച്ച 5,000 രൂപ വീതം 36 മാസം നല്‍കുന്ന ധനസഹായവും ലഭിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. relief.kerala.gov.in എന്ന വെബ് സൈറ്റിലൂടേയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും വില്ലേജ് ഓഫിസുകളില്‍ നേരിട്ടും അപേക്ഷ നല്‍കാം.

അപേക്ഷയോടൊപ്പം കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ എന്നിവയാണ് വേണ്ടത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എ ഡി എം എന്നിവര്‍ അംഗീകരിച്ച കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് പ്രാഥമികാരോഗ്യകേരങ്ങളിലൂടെ മരിച്ചയാളുടെ ആശ്രിതര്‍ക്ക് ലഭ്യമാക്കും. ഇനിയും അപേക്ഷ നല്‍കാത്തവര്‍ ഉടന്‍ അപേക്ഷിക്കണമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു.

ജില്ലയില്‍ ഇതുവരെ 794 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ 234 പേര്‍ മാത്രമാണ് ധനസഹായത്തിന് അപേക്ഷ നല്‍കിയത്. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറോട് പഞ്ചായത്തുതലത്തില്‍ വിവരം ശേഖരിച്ച് ധനസഹായ അപേക്ഷ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിക്കാനും അറിയിച്ചു. 164 പേരുടെ അപ്പീലുകളും ഇതു വരെ പരിഗണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം. ഫോണ്‍ 04994257700

Next Story

RELATED STORIES

Share it