കൊല്ലത്ത് കൊവിഡ് ബാധിച്ച് ചികില്‍സയിലിരുന്നയാള്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് കൊവിഡ് ബാധിച്ച് ചികില്‍സയിലിരുന്ന റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ മരിച്ചു. വാളത്തുംഗല്‍ ആലക്കാലില്‍ സരിഗയില്‍ റിട്ട. കെ.എസ്.ഇ.ബി സീനിയര്‍ സൂപ്രണ്ട് എം. ത്യാഗരാജന്‍ (74) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ആറാം തീയതി മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടപ്പോള്‍ സ്രവപരിശോധന നടത്തി. പരിശോധനയില്‍ കൊവിഡ് പോസിറ്റീവായതോടെ ജൂലൈ 9ന് പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം കലശലായതിനെ തുടര്‍ന്ന് വെന്റിലേഷറ്ററിലേക്ക് മാറ്റിയെങ്കിലും തുടര്‍ന്നുവന്ന ഹൃദയാഘാതത്തെ അതിജീവിക്കാനായില്ല. പ്ലാസ്മ തെറാപ്പി ഉള്‍പ്പടെയുള്ള ചികില്‍സയും പരീക്ഷിച്ചിരുന്നു.
ഭാര്യ: ഹരിപ്രിയ (റിട്ട. ടീച്ചര്‍ എല്‍.പി.എസ്. ദേവി വിലാസം, കൂനമ്പായിക്കുളം). മക്കള്‍: ഷൈജു രാജ്, ഷീജ രാജ്, ഷീബ രാജ്. മരുമക്കള്‍: സിനി, ഹരി, രഞ്ജിത്ത്
RELATED STORIES
പൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTഅവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTകോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMT