രാജ്യത്തെ കൊവിഡ് പ്രതിദിന രോഗബാധ 5 മാസത്തിനിടയില്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുളളില്‍ 22,065 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് പ്രതിദിന രോഗബാധ 5 മാസത്തിനിടയില്‍ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ജൂലൈ 7നു ശേഷം റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് പ്രതിദിന കൊവിഡ് ബാധയാണ് ഇത്. രോഗബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 18 ശതമാനം കുറവാണ് ഇന്നത്തേത്. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 354 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതോടെ ആകെ മരിച്ചവരുടെ എണ്ണം 1,43,709 ആയി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സജീവ കേസുകളുടെ എണ്ണം 3,39,820 ആണ്. ഇന്ത്യയില്‍ കൊവിഡ് ബാധ ഏറ്റവും തീവ്രമായി ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 2,949 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതോടെ അവിടത്തെ ആകെ രോഗബാധിതരുടെ എണ്ണം 18.83 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 60 മരണങ്ങള് റിപോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യം 48,269 ആയി.
.മഹാരാഷ്ട്രയ്ക്ക് പിന്നില്‍ നാല് തെക്കന്‍ സംസ്ഥാനങ്ങളാണുള്ളത്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം.
ഡല്‍ഹിയില്‍ തിങ്കളാഴ്ച 1,376 പുതിയ കേസുകളും 60 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 10,074 ആയി.
ഇന്നലെ മാത്രം രാജസ്ഥാനില്‍ 13 കൊവിഡ് മരണങ്ങള് നടന്നു. ആകെ മരണസംഖ്യ 2,555.
വാക്സിന് തയ്യാറാക്കുന്നത് അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ കേന്ദ്രം ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് പ്രതിദിനം 100-200 പേര്‍ക്ക് കൊവിഡ് വാക്സിന് നല്കാന് കഴിയും. വാക്സിന് നല്‍കിയവരെ 30 മിനിറ്റ് നിരീക്ഷണത്തില്‍ വയ്ക്കുകയും വേണം. വോട്ടര്‍പട്ടികയനുസരിച്ച് വാക്സിന് വിതരണം ചെയ്യുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പല പാര്‍ട്ടികളും ഇതിനെതിരേ രംഗത്തുവന്നിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് വാക്സിന് പ്രാപ്യമാവുകയില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
RELATED STORIES
ഇസ് ലാം സ്വീകരിച്ചയാള്‍ക്ക് പോലിസിന്റെ ക്രൂരമര്‍ദ്ദനം
19 Aug 2022 2:39 PM GMTവ്യാജ പോലിസ് സ്റ്റേഷന് ഉണ്ടാക്കി 8 മാസത്തോളം തട്ടിപ്പ്!
19 Aug 2022 12:18 PM GMTനടുറോഡില്‍ കാര്‍ കത്തിച്ചാമ്പലായി |THEJAS NEWS
19 Aug 2022 9:23 AM GMTലിംഗ സമത്വത്തിന്റെ പേരിലുള്ള ഹിഡന്‍ അജണ്ട
19 Aug 2022 6:02 AM GMTമോദി ജീ..ആദ്യം ഈ സ്ത്രീയോട് മറുപടി പറയൂ THALKSHANAM |THEJAS NEWS
18 Aug 2022 3:25 PM GMTജീവിക്കാനുള്ള അവകാശം തിരികെ തരണം: ബില്‍ക്കിസ് ബാനു
18 Aug 2022 7:31 AM GMT