Latest News

കൊവിഡ് നിയന്ത്രണം; ഉത്‌സവങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശമായി

കൊവിഡ് നിയന്ത്രണം; ഉത്‌സവങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശമായി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മതപരമായ ഉത്‌സവങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുപ്പിച്ചു. ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുള്ള എല്ലാ മതപരമായ ഉത്‌സവങ്ങള്‍ക്കും 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാം.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുന്‍വര്‍ഷത്തെപ്പോലെ വീടുകളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തണം. റോഡുകളില്‍ പൊങ്കാല അനുവദിക്കില്ല.

72 മണിക്കൂറില്‍ എടുത്ത ആര്‍. ടി. പി. സി. ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ കൊവിഡ് പോസിറ്റീവ് ആയതിന്റെ രേഖ കയ്യിലുള്ള 18 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം പങ്കെടുക്കാം.

പങ്കെടുക്കുന്നവരെല്ലാം മുഴുവന്‍ സമയവും മാസ്‌ക്ക് ധരിച്ചിരിക്കണം. പന്തലില്‍ ആഹാരസാധനങ്ങള്‍ വിതരണം ചെയ്യരുത്. പൊതുപരിപാടികളുടെ സംഘാടകര്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

Next Story

RELATED STORIES

Share it