Latest News

എറണാകുളം ജില്ലയില്‍ 509 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍  509 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

എറണാകുളം: ജില്ലയില്‍ 509 പേര്‍ക്കു കൂടി 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 4 പേര്‍ വിദേശത്തുനിന്നോ ഇതര സംസ്ഥാനത്തുനിന്നോ എത്തിയവരാണ്. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 360. ഉറവിടമറിയാത്തവര്‍ 138 പേരുണ്ട്. 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇന്ന് 804 പേര്‍ രോഗമുക്തി നേടി.

ഇന്ന് 1,987 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 533 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30,307 ആണ്. ഇതില്‍ 29,529 പേര്‍ വീടുകളിലും 20 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 758 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7, 825 ആണ്.

ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5,392 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.


കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍

• തൃപ്പൂണിത്തുറ 23

• കോതമംഗലം 17

• കാഞ്ഞൂര്‍ 16

• ഫോര്‍ട്ട് കൊച്ചി 15

• മണീട് 14

• രായമംഗലം 13

• മുളവുകാട് 12

• കലൂര്‍ 11

• മഞ്ഞപ്ര 11

• മൂക്കന്നൂര്‍ 10

• വൈറ്റില 10

• കളമശ്ശേരി 9

• കൂവപ്പടി 9

• പിണ്ടിമന 8

• പുത്തന്‍വേലിക്കര 8

• ആവോലി 7

• ഇടപ്പള്ളി 7

• എളമക്കര 7

• കറുകുറ്റി 7

• തുറവൂര്‍ 7

• തോപ്പുംപടി 7

• പള്ളിപ്പുറം 7

• പാലാരിവട്ടം 7

• പിറവം 7

• പെരുമ്പാവൂര്‍ 7

• മട്ടാഞ്ചേരി 7

• ആമ്പല്ലൂര്‍ 6

• എളംകുന്നപ്പുഴ 6

• കടവന്ത്ര 6

• കടുങ്ങല്ലൂര്‍ 6

• കോട്ടുവള്ളി 6

• തൃക്കാക്കര 6

• തേവര 6

• വടക്കേക്കര 6

• അയ്യമ്പുഴ 5

• ആലുവ 5

• കീഴ്മാട് 5

• ചേന്ദമംഗലം 5

• നോര്‍ത്തുപറവൂര്‍ 5

• പനമ്പള്ളി നഗര്‍ 5

• പായിപ്ര 5

• മഞ്ഞള്ളൂര്‍ 5

• വടവുകോട് 5

• ശ്രീമൂലനഗരം 5

• സി .ഐ .എസ് .എഫ് . 2


അഞ്ചില്‍ താഴെ കേസുകള്‍

അങ്കമാലി, ആലങ്ങാട്, എടത്തല, എടവനക്കാട്, ഏലൂര്‍, കുന്നത്തുനാട്, പല്ലാരിമംഗലം, മലയാറ്റൂര്‍ നീലീശ്വരം, മുണ്ടംവേലി, വടുതല, വരാപ്പുഴ, വെങ്ങോല, അശമന്നൂര്‍, ഇലഞ്ഞി, ഉദയംപേരൂര്‍, കവളങ്ങാട്, കാലടി, കുട്ടമ്പുഴ, ചിറ്റാറ്റുകര, ചൂര്‍ണ്ണിക്കര, ചേരാനല്ലൂര്‍, പള്ളുരുത്തി, പോണേക്കര, മരട്, മൂവാറ്റുപുഴ, വാളകം, വേങ്ങൂര്‍, ഇടക്കൊച്ചി, എടക്കാട്ടുവയല്‍, എറണാകുളം സൗത്ത്, കരുമാലൂര്‍, കുന്നുകര, ചെങ്ങമനാട്, ചെല്ലാനം, ചോറ്റാനിക്കര, നെല്ലിക്കുഴി, പാമ്പാക്കുട, പാലക്കുഴ, പൈങ്ങോട്ടൂര്‍, മുളന്തുരുത്തി, വാരപ്പെട്ടി, വാഴക്കുളം, വെണ്ണല, ആയവന, ആരക്കുഴ, ഐക്കാരനാട്, ഒക്കല്‍, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, കിഴക്കമ്പലം, കുമ്പളം, കോട്ടപ്പടി, ഞാറക്കല്‍, തമ്മനം, തിരുവാണിയൂര്‍, നായരമ്പലം, നെടുമ്പാശ്ശേരി, പൂണിത്തുറ, പോത്താനിക്കാട്, മഴുവന്നൂര്‍, മുടക്കുഴ.

Next Story

RELATED STORIES

Share it