Latest News

രാജ്യത്ത് 44,489 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 524 മരണം

രാജ്യത്ത് 44,489 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 524 മരണം
X

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 44,489 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 92,66,706 ആയി.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 524 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. അതോടെ ആകെ മരണം 1,35,223 ആയി. സജീവകേസുകള്‍ 4,52,344ഉം രോഗമുക്തരുടെ എണ്ണം 86,79,138ഉമാണ്.

മഹാരാഷ്ട്രയില്‍ സജീവ കേസുകളുടെ എണ്ണം 85,488ആണ്. തൊട്ടടുത്ത സ്ഥാനത്ത് കേരളമാണ്, 65,234 കേസുകള്‍. അടുത്തത് ഡല്‍ഹി 38,287.

രാജ്യത്ത് 50000ത്തില്‍ താഴെ കൊവിഡ് റിപോര്‍ട്ട് ചെയ്യുന്ന തുടര്‍ച്ചയായ 19ാം ദിവസമാണ് ഇന്ന്.

ഐസിഎംആര്‍ കണക്കനുസരിച്ച് നവംബര്‍ 25 വരെ 13,59,31,545 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം 10,90,238 സാംപിളുകള്‍ പരിശോധിച്ചു.

രാജ്യത്തെ കൊവിഡ് പോസിറ്റീവിറ്റി നിരക്കില്‍ വലിയ മാറ്റമുണ്ട്. കഴിഞ്ഞ ദിവസം അത് 6.84 ശതമാനമായി കുറഞ്ഞു.

Next Story

RELATED STORIES

Share it