തിരുവനന്തപുരത്ത് 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; 529 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (12 ഡിസംബര്‍ 2020) 373 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 529 പേര്‍ രോഗമുക്തരായി. നിലവില്‍ 3,298 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ രണ്ടുപേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. അഴിക്കോട് സ്വദേശിനി ലീല വിജയന്‍ (75), കരമന സ്വദേശി രഞ്ജിത്ത് (57) എന്നിവരുടെ മരണമാണു കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 269 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 4 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,383 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 27,577 പേര്‍ വീടുകളിലും 109 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,954 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
RELATED STORIES
ലൈംഗിക പീഡനക്കേസ്;ഇരയുടെ വസ്ത്രധാരണം പ്രകോപനപരം,സിവിക് ചന്ദ്രനെതിരായ...
17 Aug 2022 6:35 AM GMT'ജയ് ഹിന്ദു രാഷ്ട്ര' എന്നെഴുതിയ ബാനറിന് കര്ണാടകയില് പോലിസ് സംരക്ഷണം; ...
17 Aug 2022 6:15 AM GMTആശുപത്രിയിലേക്ക് വഴിയില്ല;മഹാരാഷ്ട്രയില് നവജാത ശിശുക്കള്ക്ക്...
17 Aug 2022 5:46 AM GMTമാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ അമ്മയ്ക്ക് ലൈഫ് മിഷനില് വീട്...
17 Aug 2022 4:47 AM GMT14 ഇനങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്
17 Aug 2022 3:40 AM GMTമഹാരാഷ്ട്രയില് പാസഞ്ചര് ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ചു; 50...
17 Aug 2022 3:27 AM GMT