- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് 18,732 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ധാരാവിയില്‍ പുതിയ കേസുകള്‍ ഇന്നുമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,732 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,01,87,850 ആയി.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 2,78,690 പേരാണ് ചികില്‍സയില്‍ തുടരുന്നത്. 97,61,538 പേര്‍ രോഗം മാറി ആശുപത്രി വിട്ടു.
രോഗമുക്തരുടെ എണ്ണം കൂടിവരുന്നതും രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതും സജീവരോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയുടെ രോഗമുക്തി നിരക്ക് ഐസിഎംആറിന്റെ കണക്കനുസരിച്ച് 95.78 ശതമാനമാണ്. രാജ്യത്തെ 90 ശതമാനം രോഗമുക്തരും പത്ത് സംസ്ഥാനങ്ങളിലാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒരു മാസമായി പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരുടെ എണ്ണത്തെ കവച്ചുവച്ചിട്ടുണ്ട്. ആകെ രോഗമുക്തരുടെ എണ്ണത്തില്‍ ലോകത്തില്‍ ഇന്ത്യയാണ് മുന്നില്‍. രോഗബാധിതരില്‍ രണ്ടാം സ്ഥാനത്താണെങ്കിലും മരണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ പുതുതായി പരിശോധിക്കുന്നവയില്‍ 5 ശതമാനം ഓള്‍ ജിനോം സീക്വന്‍സ് പരിശോധനയ്ക്ക് വിധേയമാക്കും.
അതേസമയം പുതിയ വൈറസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും നിലവില്‍ സ്വീകരിച്ചിരിക്കുന്ന കൊവിഡ് പ്രോട്ടോകോളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച മുതല്‍ ധാരാവിയില്‍ നിന്ന് പുതിയ കൊവിഡ് കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലൊന്നാണ് ധാരാവി. 2.1 ചതുരശ്രകിലോമീറ്ററില്‍ 10,00,000 പേരാണ് ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















