തൃശൂര് ജില്ലയില് 376 പേര്ക്ക് കൂടി കൊവിഡ്; 62 പേര് രോഗമുക്തരായി

തൃശൂര്: ജില്ലയില് ഇന്ന് 376 പേര്ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 62 പേര് രോഗമുക്തരായി. ജില്ലയില് രോഗബാധിതരായി ചികിത്സയില് കഴിയുന്നവരുടെ എണ്ണം 2,495 ആണ്. ജില്ലയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,51,705 ആണ്. 5,46,058 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്ജ്ജ് ചെയ്തത്.
ജില്ലയില് ബുധനാഴ്ച സമ്പര്ക്കം വഴി 366 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന 06 പേര്ക്കും, ആരോഗ്യ പ്രവര്ത്തകരായ 02 പേര്ക്കും, ഉറവിടം അറിയാത്ത 02 പേര്ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
7,007 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില് 1,472 പേര്ക്ക് ആന്റിജന് പരിശോധനയും, 5,197 പേര്ക്ക് ആര്ടിപിസിആര് പരിശോധനയും, 338 പേര്ക്ക് സിബിനാറ്റ് / ട്രുനാറ്റ്/ പിഒസി പിസിആര് / ആര് ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില് ഇതുവരെ ആകെ 39,00,092 പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.36% ആണ്.
ജില്ലയില് ഇതുവരെ 45,13,116 കോവിഡ് 19 വാക്സിന് വിതരണം ചെയ്തു. ഇതില് 24,09,715 പേര് ഒരു ഡോസ് വാക്സിനും, 21,03,401 പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 21,804 കുട്ടികളാണ് (1518 വയസ്സ്) ജില്ലയില് ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചത്.
RELATED STORIES
യുപിയില് മകന്റെ അന്യായ കസ്റ്റഡിയെ എതിര്ത്ത മാതാവിനെ പോലിസ് വെടിവച്ചു ...
16 May 2022 6:35 AM GMTവിമർശനങ്ങളെ വകവയ്ക്കാതെ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറുടെ പ്രസംഗം...
16 May 2022 4:01 AM GMTസംസ്ഥാനത്ത് കനത്ത മഴ, 13 ജില്ലകളില് അലര്ട്ട്; കടലാക്രമണ സാധ്യത,...
15 May 2022 6:38 AM GMTതോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര് പരിശീലനം; കര്ണാടകയില്...
15 May 2022 6:02 AM GMTയുഎസില് കറുത്ത വര്ഗക്കാര്ക്ക് നേരെ വെടിവയ്പ്പ്; 10 പേര്...
15 May 2022 4:12 AM GMTസംസ്ഥാനത്ത് ഈ വര്ഷം മിന്നല് പ്രളയം; മേഘവിസ്ഫോടനത്തിനും...
15 May 2022 3:12 AM GMT