Latest News

കൊവിഡ് 19: കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ഘട്ട അണ്‍ലോക്ക് പദ്ധതിയുടെ നാലാം ഘട്ടം ആഗസ്റ്റ് 18 മുതല്‍

കൊവിഡ് 19: കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ഘട്ട അണ്‍ലോക്ക് പദ്ധതിയുടെ നാലാം    ഘട്ടം ആഗസ്റ്റ് 18 മുതല്‍
X

കുവൈത്ത്: കുവൈത്തില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവ് വരുത്തി ജന ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ഘട്ട പദ്ധതിയുടെ 4ാം ഘട്ടം ആഗസ്റ്റ് 18 ചൊവ്വാഴ്ച ആരംഭിക്കും. വ്യാഴാഴ്ച വൈകുന്നേരം ചേര്‍ന്ന കുവൈത്ത് മന്ത്രിസഭയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. നേരത്തെ അഞ്ചാം ഘട്ടത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ച ചില പ്രവര്‍ത്തനങ്ങളും ആരോഗ്യ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നാലാം ഘട്ടത്തില്‍ നടപ്പിലാക്കാനും തീരുമാനിച്ചതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം അറിയിച്ചു.

അതനുസരിച്ച് സ്‌പോര്‍ട്ട്‌സ്, ഹെല്‍ത്ത് സ്ഥാപനങ്ങള്‍, സലൂണുകള്‍, തയ്യല്‍ക്കടകള്‍, വര്‍ക്ക്‌ഷോപുകള്‍ എന്നിവയ്ക്ക് ആഗസ്റ്റ് 18 മുതല്‍ പ്രവര്‍ത്തനാനുമതി ലഭിച്ചു. റെസ്‌റ്റോറന്റുകള്‍ക്ക് ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഉപഭോക്താക്കളെ അകത്തിരുത്താം. പബ്ലിക് ട്രാന്‍പോര്‍ട്ട് ബസുകളില്‍ നിശ്ചിത അകലം പാലിച്ചു കൊണ്ട് യാത്രക്കാരെ കയറ്റാം. സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാരെ അനുവദിക്കും.

ഭാഗിക കര്‍ഫ്യൂ തല്‍സ്ഥിതിയില്‍ തുടരും. ഈ മാസം 20നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടത്തും.

Next Story

RELATED STORIES

Share it