Latest News

കൊവിഡ് 19: ഇറാനില്‍ കുടുങ്ങിയ 275 പേര്‍ ഇന്ത്യയിലെത്തി

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് ശേഷം ഇവരെ ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷേമ കേന്ദ്രത്തില്‍ പാര്‍പ്പിക്കും

കൊവിഡ് 19: ഇറാനില്‍ കുടുങ്ങിയ 275 പേര്‍ ഇന്ത്യയിലെത്തി
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ 275 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇവരുമായുള്ള മഹാന്‍ എയറിന്റെ വിമാനം ഇന്ത്യയിലെത്തിയത്. ജോധ്പൂരിലാണ് ഇവരെ എത്തിച്ചിരിക്കുന്നത്. ഇവര്‍ക്ക് 14 ദിവസത്തെ സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്ക് ശേഷം ഇവരെ ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷേമ കേന്ദ്രത്തില്‍ പാര്‍പ്പിക്കും. കഴിഞ്ഞ 25ന് രണ്ട് ബാച്ചായി 277 പേരെ ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇവരും സമ്പര്‍ക്ക വിലക്കില്‍ കഴിയുകയാണ്. ഇറാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളും മത്സ്യതൊഴിലാളികളും തീര്‍ത്ഥാടകരുമുള്‍പ്പെടെ 1500 ലധികം പേരെ കൊവിഡ് പരിശോധനക്ക് ശേഷം ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു.


Next Story

RELATED STORIES

Share it