Latest News

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ പുതിയ രോഗബാധിതരില്ല; 180 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ പുതിയ രോഗബാധിതരില്ല; 180 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍
X

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് മെയ് 8ന് ആര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ മുതല്‍ 180 പേര്‍ക്കു കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 1,197 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 66 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 65 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളുമാണ് ഐസൊലേഷനിലുള്ളത്. 1081 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 50 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തിലും കഴിയുന്നു.

ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 70 പേര്‍ക്ക് കൂടി കൊവിഡ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 2,357 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 61 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ജില്ലയില്‍ ഇതുവരെ 22 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 21 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ചികിത്സയിലിരിക്കെ ഒരാള്‍ മരിച്ചു. 20 പേര്‍ രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങി.

Next Story

RELATED STORIES

Share it