കുവൈത്തിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ ശക്തമായ നടപടികൾ ആരംഭിച്ചു

കുവൈത്ത് : കുവൈത്തിൽ ഫേസ് മാസ്ക് ധരിക്കാത്തവർക്കെതിരെ ശക്തമായ നടപടികൾ ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനു മന്ത്രി സഭ രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിലാണു രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലും കടകളിലും പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും മുഖാവരണവും കയ്യുറകളും ധരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സംഘം നിരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി രാജ്യത്തെ ജന ജീവിതം പുന സ്ഥാപിക്കുന്നതിന്റെ നാലാം ഘട്ടത്തിൽ, ആറ് ഗവർണറേറ്റുകളിലെ, വാണിജ്യ സമുച്ചയങ്ങൾക്കകത്തും പുറത്തുമുള്ള കടകളിൽ നടത്തിയ പരിശോധനയിൽ തൊഴിലാളികളും ഉപഭോക്താക്കളും അടക്കം നിരവധി പേരെയാണു മാസ്കുകളോ കയ്യുറകളോ ധരിക്കാതെ കണ്ടെത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരും ഉപഭോക്താവും മാസ്ക് ധരിക്കാത്ത നിലയിൽ പിടിയിലായാൽ സ്ഥാപന ഉടമക്കായിരിക്കും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം.
അതേ സമയം സ്ഥാപനത്തിലെ ജീവനക്കാരൻ മാസ്കോ കയ്യുറകളോ ധരിച്ചി ല്ലെങ്കിൽ, ജീവനക്കാരന്റെ പേരിൽ മാത്രമായിരിക്കും പിഴ ചുമത്തുക. എന്നാൽ ജീവനക്കാരനും ഉപഭോക്താവും ഒരെ സമയം മാസ്ക് ധരിക്കാത്തെ പിടിയിലായാൽ സ്ഥാപനം അടച്ചു പൂട്ടുന്നതായിരിക്കും.ഇത്തരത്തിൽ 350 ലംഘനങ്ങളാണു ഫാർവാനിയ ഗവർണ്ണറേറ്റിൽ നിന്ന് മാത്രമായി രേഖപ്പെടുത്തിയത്. ഇതു കൂടാതെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ 20 ഉം ജഹ്‌റയിൽ 15 ഉം ഹവല്ലിയിൽ 10 ഉം നിയമ ലംഘനം രേഖപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ കേന്ദ്രത്തിന് പുറത്തോ പൊതുസ്ഥലങ്ങളിലോ മാസ്ക് ധരിക്കാത്തവർക്ക് 100 ദിനാർ പിഴ ചുമത്തുമെന്നും സമിതിയിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വാണിജ്യ മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, വ്യവസായം , മാൻപവർ അതോറിറ്റി എന്നീ വിഭാഗങ്ങളിലെ ജുഡീഷ്യൽ ഓഫീസർമാർക്കും ആരോഗ്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ പൊതു സ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി എടുക്കാൻ അധികാരം ഉണ്ടായിരിക്കുന്നതാണു.
RELATED STORIES
കൊല്ലപ്പെട്ട ദലിത് വിദ്യാര്ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMTപ്രിയ വര്ഗീസിനെ നിയമിച്ചത് സര്ക്കാരല്ല; നിയമപ്രകാരമുള്ള...
17 Aug 2022 4:10 PM GMT'സൂപ്പര് വാസുകി'യുടെ പരീക്ഷണ ഓട്ടം നടത്തി റെയില്വെ
17 Aug 2022 3:37 PM GMTസ്വര്ണ്ണക്കവര്ച്ചയിലെ കമ്മീഷനില് തര്ക്കം: യുവാവില്നിന്ന് കാറും...
17 Aug 2022 3:20 PM GMTപ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്തു
17 Aug 2022 2:58 PM GMTഗുജറാത്തില് ബില്ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMT