Latest News

കോട്ടയം ജില്ലയില്‍ 652 പേര്‍ക്ക് കൊവിഡ്; 753 പേര്‍ക്കു രോഗമുക്തി

കോട്ടയം ജില്ലയില്‍ 652 പേര്‍ക്ക് കൊവിഡ്; 753 പേര്‍ക്കു രോഗമുക്തി
X

കോട്ടയം: ജില്ലയില്‍ 652 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 644 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. 753 പേര്‍ രോഗമുക്തരായി. 5270 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 264 പുരുഷന്‍മാരും 310 സ്ത്രീകളും 78 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 148 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 3401 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 310242 പേര്‍ കൊവിഡ് ബാധിതരായി. 304269 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 37551 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം-107

കടുത്തുരുത്തി-26

കരൂര്‍24

പാമ്പാടി19

തലയോലപ്പറമ്പ്18

ഉഴവൂര്‍, മുണ്ടക്കയം, കുമരകം16

പാലാ15

വാകത്താനം, കല്ലറ14

കറുകച്ചാല്‍13

പുതുപ്പള്ളി, അതിരമ്പുഴ, നെടുംകുന്നം12

രാമപുരം, വാഴൂര്‍, ഏറ്റുമാനൂര്‍, ചങ്ങനാശേരി, പനച്ചിക്കാട്11

കൂരോപ്പട, കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി, വെച്ചൂര്‍, വൈക്കം, കാണക്കാരി10

ആര്‍പ്പൂക്കര, എലിക്കുളം, കോരുത്തോട്, എരുമേലി, അയ്മനം9

തിടനാട്, മാടപ്പള്ളി, തൃക്കൊടിത്താനം, മീനച്ചില്‍8

വിജയപുരം, വെളിയന്നൂര്‍, മറവന്തുരുത്ത്7

തലയാഴം, മരങ്ങാട്ടുപിള്ളി, ചിറക്കടവ്, കുറിച്ചി6

തിരുവാര്‍പ്പ്, കൂട്ടിക്കല്‍, വെള്ളൂര്‍5

തലപ്പലം, പാറത്തോട്, മണര്‍കാട്, മണിമല, കുറവിലങ്ങാട്, മേലുകാവ്4

അയര്‍ക്കുന്നം, പള്ളിക്കത്തോട്, കങ്ങഴ, ഭരണങ്ങാനം, മുളക്കുളം, നീണ്ടൂര്‍, ഞീഴൂര്‍, പായിപ്പാട്3

ഉദയനാപുരം, ചെമ്പ്, തീക്കോയി, മുത്തോലി2

കടനാട്, കിടങ്ങൂര്‍, മാഞ്ഞൂര്‍, തലനാട്, പൂഞ്ഞാര്‍, കൊഴുവനാല്‍, അകലക്കുന്നം, മൂന്നിലവ്, ടി.വി പുരം, ഈരാറ്റുപേട്ട1.

Next Story

RELATED STORIES

Share it