Latest News

രാജ്യത്ത് 15,223 പേര്‍ക്ക് കൊവിഡ്, പത്ത് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

രാജ്യത്ത് 15,223 പേര്‍ക്ക് കൊവിഡ്, പത്ത് ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി
X

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 15,223 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതര്‍ 1,06,10,883 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഇന്ന് മാത്രം 19,965 പേര്‍ രോഗമുക്തരാക്കി. 151 പേര്‍ മരിച്ചു. നിലവില്‍ 1,92,308 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 1,52,869 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുംചെയ്തു.

ഇന്ന് വരെ 18,93,47,782 സാംപിളുകള്‍ പരിശോധിച്ചു. ജനുവരി 20ന് 7,80,835 സാംപിളുകളും പരിശോധിച്ചു.

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,92,581 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇതുവരെ ആകെ പത്ത് ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുളളതെന്ന് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. വൈകീട്ട് 6 മണിവരെ 27 സംസ്ഥാനങ്ങളില്‍ കൊവിഡ് കുത്തിവയ്‌പ്പെടുത്തിരുന്നു. 1,92,581 പേര്‍ക്കാണ് കൊവിഡ് കുത്തിവച്ചതെന്ന് 'കൊവിന്‍' രേഖകള്‍ പറയുന്നു. ജനുവരി 21 വൈകീട്ട് 6 മണി വരെ 9,99,065 പേര്‍ക്കാണ് കുത്തിവയ്പ് നല്‍കിയത്. രാജ്യത്താകമാനം 18,159 സെഷനുകളിലായാണ് ഇത്രയും പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതെന്ന് ആരോഗ്യമന്ത്രാലയം അഡി. സെക്രട്ടറി മനോഹര്‍ അഗ്‌നാനി പറഞ്ഞു.

Next Story

RELATED STORIES

Share it