എറണാകുളം ജില്ലയില്‍ ഇന്ന് 1066 പേര്‍ക്ക് കൊവിഡ്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1066 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.14.85 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1065 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഇന്ന് 410 പേര് രോഗ മുക്തി നേടി.1240 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 472 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12544 ആണ്.7230 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 7177 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഇന്ന് നടന്ന കോവിഡ് വാക്സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 1711 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതില്‍ 565 ആദ്യ ഡോസും, 1146 സെക്കന്റ് ഡോസുമാണ്. കോവിഷീല്‍ഡ് 1350 ഡോസും, 361 ഡോസ് കോവാക്സിനുമാണ് വിതരണം ചെയ്തത്.
RELATED STORIES
നാലു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
18 May 2022 6:28 AM GMTഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു;ഗുജറാത്തില്‍ കോണ്‍ഗ്രസിന്...
18 May 2022 6:19 AM GMTശിക്ഷിക്കപ്പെട്ട് മുപ്പതു വര്‍ഷത്തിനു ശേഷം രാജീവ് ഗാന്ധി വധക്കേസ്...
18 May 2022 5:57 AM GMTവിസ അഴിമതിക്കേസ്; കാര്‍ത്തി ചിദംബരത്തിന്റെ വിശ്വസ്തന് അറസ്റ്റില്‍
18 May 2022 5:38 AM GMTഇന്ത്യയില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം മേയ് 31ന് മദീനയിലേക്ക്...
18 May 2022 5:19 AM GMTഎംബിഎക്കാർക്കും എംടെക്കുകാർക്കും രക്ഷയില്ല; പോലിസ് ജോലിയെ...
18 May 2022 4:54 AM GMT