Latest News

കൊവിഡ്‌ 19: നിലമ്പൂർ നഗരസഭയിൽ നിയന്ത്രണം

കൊവിഡ്‌ 19: നിലമ്പൂർ നഗരസഭയിൽ നിയന്ത്രണം
X

മലപ്പുറം: കൊവിഡ്‌ വ്യാപനം വർധിച്ച സാഹചര്യത്തിൽ നിലമ്പൂർ നഗരസഭയിൽ കർശന നിയന്ത്രണം. ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കലക്ടറാണ്‌ ഉത്തരവിട്ടത്‌.

കേന്ദ്ര, സായുധ പോലിസ്‌, ട്രഷറി, പൊതു സേവനങ്ങൾ എന്നിവയ്‌ക്ക്‌ പ്രവർത്തനാനുമതിയുണ്ട്‌. ജില്ലാ ഭരണം, റവന്യൂ ഡിവിഷണൽ, താലൂക്ക്‌ ഓഫിസ്‌, വില്ലേജ്‌, വൈദ്യുതി ഓഫിസുകൾ എന്നിവക്കും പ്രവർത്തിക്കാം. ആരോ​ഗ്യ മേഖലയെയും നിയന്ത്രണത്തിൽ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ദേശീയപാത വഴി വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കും. പലചരക്ക്‌, പച്ചക്കറി കടകൾ തുറക്കാം. അനുവദിക്കുന്ന ഓഫിസുകളിൽ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം. ബ്രേക് ദി ചെയിൻ മാർ​ഗരേഖ പാലിക്കണം.

Next Story

RELATED STORIES

Share it