കോഴിക്കോട് ജില്ലയില്‍ 467 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 6.56 ശതമാനം

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 467 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 460 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 5 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ഒരാള്‍ക്കും ഒരു ആരോഗ്യ പരിചരണ പ്രവര്‍ത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 7,253 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 252 പേര്‍ കൂടി രോഗമുക്തി നേടി. 6.56 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 3,148 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 506 പേര്‍ ഉള്‍പ്പടെ 14,937 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 12,03,133 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 4,399 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളവര്‍ 3,148
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍.
സര്‍ക്കാര്‍ ആശുപത്രികള്‍ 43.
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 24
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 0
സ്വകാര്യ ആശുപത്രികള്‍ 132
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 0
വീടുകളില്‍ ചികിത്സയിലുളളവര്‍ 2,481.
RELATED STORIES
ഖത്തറില് കെട്ടിടം തകര്ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്ണാടകയില് കോണ്ഗ്രസിന്റെ ആദ്യ സ്ഥാനാര്ഥി പട്ടികയായി; ഖാര്ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല് വലിയ രാജ പൂയ്യം തിരുനാള് സി കെ രവീന്ദ്ര വര്മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്; കൂടുതല്...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില് രാജ്യവ്യാപക പ്രതിഷേധം; ട്രെയിന് തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല് ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്ഗ്രസ്...
24 March 2023 4:05 PM GMT