കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 28 പേര്‍ കൂടി രോഗമുക്തരായി, ചികില്‍സയിലുള്ളത് 281 പേര്‍

മലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികില്‍സയിലായിരുന്ന 28 പേര്‍ കൂടി രോഗമുക്തരായി. രോഗബാധിതരായി 281 പേര്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 667 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി 1,729 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
36,573 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 485 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 412 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നാല് പേരും കാളികാവ് പ്രത്യേക ചികില്‍സാ കേന്ദ്രത്തില്‍ 63 പേരും മുട്ടിപ്പാലം പ്രത്യേക ചികില്‍സാ കേന്ദ്രത്തില്‍ മൂന്ന് പേരുമാണ് കഴിയുന്നത്. 33,299 പേര്‍ വീടുകളിലും 2,789 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ നിന്ന് ഇതുവരെ 11,435 പേരുടെ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 9,612 പേരുടെ ഫലം ലഭിച്ചു. 9,031 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,823 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിദഗ്ധ ചികില്‍സക്കു ശേഷം 381 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.
RELATED STORIES
സംസ്ഥാനത്ത് മൂന്നു വര്‍ഷ ബിരുദകോഴ്സുകള്‍ ഈ വര്‍ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്കിയ പെണ്‍കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില്‍ ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMT