- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 27 പേര്‍ക്ക് കൂടി വൈറസ്ബാധ; ഒരാള്‍ക്ക് രോഗമുക്തി

മലപ്പുറം: മലപ്പുറം ജില്ലയില്‍ 27 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 24 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ഒരാള്‍ ചെന്നൈയില്‍ നിന്നുമെത്തിയതുമാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കണ്ണൂരും മറ്റുള്ളവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനില്‍ ചികില്‍സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയുടെ കൂടെ ചെമ്മാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി 22 കാരന്‍, കഴിഞ്ഞ ദിവസം രോഗബാധ കണ്ടെത്തിയ അസം സ്വദേശി മഞ്ചേരിയില്‍ ജോലി ചെയ്തിരുന്ന സ്ഥലത്തിനടുത്ത് താമസിക്കുന്ന മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശി 50 കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ കണ്ടെത്തിയിരിക്കുന്നത്.
മെയ് 28ന് ചെന്നൈയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ തിരിച്ചെത്തിയ നിലമ്പൂര്‍ എരിഞ്ഞാംപൊയില്‍ സ്വദേശി 22 കാരന്‍, മെയ് 26 ന് അബുദബിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴി തിരിച്ചെത്തിയവരായ കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശിനി 59 വയസുകാരി, തിരൂര്‍ തലക്കാട് പുല്ലൂര്‍ സ്വദേശി 30 കാരന്‍, വളാഞ്ചേരി കാവുംപുറത്ത് താമസിക്കുന്ന 36 കാരന്‍, തിരൂര്‍ കരുവള്ളി സ്വദേശി 39 കാരന്‍, പരുതൂര്‍ സ്വദേശിയായ 26 കാരന്‍, മെയ് 26 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തവനൂര്‍ സ്വദേശി 50 കാരന്‍, മെയ് 26 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരുമ്പടപ്പ് വെന്നേരി പുന്നൂര്‍ക്കുളം സ്വദേശി 29 കാരന്‍, മെയ് 27 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയവരായ ആതവനാട് വെട്ടിച്ചിറ സ്വദേശി 41 കാരന്‍, തൃപ്രങ്ങോട് ചമ്രവട്ടം സ്വദേശി 26 കാരന്‍, തിരൂര്‍ വളവന്നൂര്‍ സ്വദേശി 29 കാരന്‍, പെരുമണ്ണ ക്ലാരി സ്വദേശി 45 കാരന്‍, ആലങ്കോട് സ്വദേശി 42 കാരന്‍, ചുങ്കത്തറ സ്വദേശി 42 കാരന്‍, മെയ് 28 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്നാനി സ്വദേശി 27 കാരന്‍, മെയ് 27 ന് അബുദബിയില്‍ നിന്ന് തിരുവനന്തപുരം വഴി തിരിച്ചെത്തിയവരായ മാറാക്കര സ്വദേശി 42 കാരന്‍, ആലങ്കോട് സ്വദേശിനിയായ 45 വയസുകാരി, മെയ് 26 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയവരായ കാളികാവ് സ്വദേശി 36 കാരന്‍, എ.ആര്‍ നഗര്‍ സ്വദേശി 43 കാരന്‍, പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി 46 കാരന്‍, കുറ്റിപ്പുറം സ്വദേശി 30 കാരന്‍, എടക്കര മുണ്ടേരി സ്വദേശിനിയായ 27 വയസുകാരി, ഈശ്വരമംഗലം സ്വദേശി 50 വയസുകാരന്‍, മെയ് 21 ന് റിയാദില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വഴിക്കടവ് സ്വദേശി 43 കാരന്‍, ജൂണ്‍ നാലിന് ഖത്തറില്‍ നിന്ന് കണ്ണൂരിലെത്തിയ കൂട്ടിലങ്ങാടി കുറുവ സ്വദേശി 43 കാരന്‍ എന്നിവരാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍. ഇതില്‍ കൂട്ടിലങ്ങാടി കുറുവ സ്വദേശി കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഐസൊലേഷനിലുള്ളത്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ കൊവിഡ് 19 ബാധിച്ച് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി രോഗമുക്തനായി. തെന്നല തറയില്‍ സ്വദേശി 36 കാരനാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മെയ് 14 ന് മുംബൈയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു ഇയാള്‍. വീട്ടില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 20 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രോഗം ഭേദമായതിനെ തുടര്‍ന്ന് ഇയാളെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















