Latest News

കൊവിഡ്: ആദ്യ ദിനത്തില്‍ വാക്‌സിന്‍ സ്വീകരിച്ചത് 1,65,714 പേര്‍

കൊവിഡ്: ആദ്യ ദിനത്തില്‍ വാക്‌സിന്‍ സ്വീകരിച്ചത് 1,65,714 പേര്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യ ദിനമായ ജനുവരി 16ന് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1,65,714 പേര്‍. ജനുവരി 16ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. ലോകത്തെ ഏറ്റവും വിപുലമായ വാക്‌സിനേഷന്‍ പദ്ധതിയാണ് രാജ്യത്ത് തുടക്കം കുറിച്ചത്.

വാക്‌സിന്‍ കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പാര്‍ശ്വഫലങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരികയുംചെയ്തിട്ടില്ല.

''രാജ്യത്ത് വാക്‌സിനേഷന്‍ കുത്തിവെപ്പ് പദ്ധതിയുമായി 16,755 പേര്‍ സഹകരിച്ചു. ആകെ വാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 1,65,714 പേരാണ്. ആദ്യ ദിനത്തില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല- ആരോഗ്യമന്ത്രാലയം അഡി. സെക്രട്ടറി മനോഹര്‍ അഗ്നാനി പറഞ്ഞു.

സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്പാദിപ്പിച്ച കൊവിഷീല്‍ഡ് എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ 12 സംസ്ഥാനങ്ങളിലേക്കാണ് അയച്ചിട്ടുള്ളത്. 3,351 കേന്ദ്രങ്ങളിലായാണ് കുത്തിവെപ്പ് നടത്തിയത്.

ആദ്യ ദിനത്തില്‍ വാക്‌സിന്‍ നല്‍കേണ്ടവരുടെ പട്ടികയുടെ കാര്യത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. ഏറെ താമസിയാതെ അത് പരിഹരിച്ചു.

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കണ്‍ട്രോളര്‍ രണ്ട് വാക്‌സിനുകള്‍ക്കാണ് അനുമതി നല്‍കിയത്, കൊവിഷീല്‍ഡും കൊവാക്‌സിനും.

ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്രസെനെകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡ് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് വിതരണം ചെയ്യുന്നത്. കൊവാക്‌സിന്‍ ഐസിഎംആറിന്റെ സഹായത്തോടെ ഹൈദരാബാദിലെ ഭാരത് ബയോടെക്കാണ് ഉദ്പാദിപ്പിച്ചത്.

Next Story

RELATED STORIES

Share it