Latest News

കൊവിഡ് 19: ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനുളളില്‍ 1,403 പേര്‍ക്ക് രോഗബാധ

കൊവിഡ് 19: ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനുളളില്‍ 1,403 പേര്‍ക്ക് രോഗബാധ
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനുളളില്‍ 1,403 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന പ്രിന്‍സിപ്പല്‍ ആരോഗ്യ സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രോഗം ബാധിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 11,490 പേരാണ് ചികില്‍സയിലുള്ളത്. 22,689 പേരുടെ രോഗം ഭേദമായി. 913 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവുമധികം സജീവമായ കേസുകളുള്ള ഗൗതംബുദ്ധ നഗര്‍, ഗാസിയാബാദ്, കാണ്‍പൂര്‍, മീററ്റ് എന്നീ നാല് ജില്ലകളിലാണ് രോവ്യാപനം ഏറ്റവും കൂടുതലുള്ളത്.

Next Story

RELATED STORIES

Share it