Latest News

വനിതാ എസ്‌ഐയെ കടന്നുപിടിച്ചെന്നാരോപിച്ച് മര്‍ദ്ദനം: വനിതാ എസ്‌ഐ അടക്കം അഞ്ച് പോലിസുകാര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി

വനിതാ എസ്‌ഐയെ കടന്നുപിടിച്ചെന്നാരോപിച്ച് മര്‍ദ്ദനം: വനിതാ എസ്‌ഐ അടക്കം അഞ്ച് പോലിസുകാര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി
X

കൊട്ടാരക്കര: എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ലുക്ക്മാന്‍ ഹക്കീമിനെ മര്‍ദ്ദിച്ച സംഭവത്തില്‍ വനിതാ എസ് ഐ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ കേസെടുക്കാന്‍ കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കോടതി നിര്‍ദേശിച്ചു. മര്‍ദ്ദിച്ച സംഭവത്തില്‍ വനിതാ എസ് എസ് ആശാ ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ എസ് ഐ ഷിജിന്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ് എടുക്കാനാണ് കോടതിയുടെ നിര്‍ദേശം.

ലുക്ക്മാനെ കോടതിയില്‍ ഹാജരാക്കിയ സമയത്ത് തന്നെ മര്‍ദ്ദിച്ച വിവരം ലുക്ക്മാന്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് കോടതി പോലിസിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. പക്ഷേ, പോലിസ് റിപോര്‍ട്ട് നല്‍കിയിട്ടില്ല. ഐപിസി 332, 350 വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ എസ്. പുഷ്പാംഗതനെ ഉദ്ധരിച്ച് പ്രാദേശിക വാര്‍ത്താമാധ്യമങ്ങള്‍ പറഞ്ഞു.

വനിതാ എസ് ഐയെ കടന്നുപിടിച്ചെന്നാരോപിച്ച് പുതുവല്‍സരാഘോഷ തലേന്ന് സിപിഎം പ്രവര്‍ത്തകനും കൊട്ടാരക്കര പള്ളിക്കല്‍ പ്ലാമൂട് സ്വദേശിയുമായ ലുക്മാന്‍ ഹക്കീമിനെ (22) ആണ് കൊട്ടാരക്കര പോലിസ് അറസ്റ്റ് ചെയ്തത്.

രാത്രി 8.30 നാണ് സംഭവം നടക്കുന്നത്. ലുക്മാന്‍ അവിടെ നടന്ന ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷം റോഡരികില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ ആണ് പോലിസ് വന്ന് ലുക്മാനോട് എന്തിനാട ഇവിടെ നില്‍ക്കുന്നത് പോടാ എന്നും പറഞ്ഞു ലാത്തി വെച്ച് അടിച്ചത്. അതിനെ ചോദ്യം ചെയ്തതോടെ പോലിസുകാര്‍ ലുക്മാനെ മര്‍ദ്ദിക്കുകയായിരുന്നു.

എന്നാല്‍ പോലിസ് ഭാഷ്യം മറ്റൊന്നാണ് . രാത്രി പട്രോളിങ്ങിനായി കൊട്ടാരക്കര സ്‌റ്റേഷനിലെ വനിതാ എസ്‌ഐയും സംഘവും ജീപ്പില്‍ പള്ളിക്കലെത്തിയപ്പോള്‍ കുറച്ച് ചെറുപ്പക്കാര്‍ റോഡരികില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ലുക്മാന്‍ ഒഴികെയുള്ള മറ്റു മൂന്നുപേര്‍ പിരിഞ്ഞുപോയി. ലുക്മാന്‍ എസ്‌ഐയോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് പോലിസുകാര്‍ ലുക്മാനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള ബഹളത്തിനിടെ ലുക്മാന്‍ വനിതാ എസ്‌ഐയുടെ കൈയില്‍ കയറിപ്പിടിച്ച് അക്രമിക്കാന്‍ ശ്രമിച്ചു എന്നാണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it