Latest News

ഭരണകൂട ഭാഷ്യങ്ങളെ കോടതി ഏറ്റുപിടിക്കുന്നു: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ഭരണകൂട ഭാഷ്യങ്ങളെ കോടതി ഏറ്റുപിടിക്കുന്നു: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
X

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് സംഘടിപ്പിച്ച പൗരാവകാശ സംഗമം സാമൂഹ്യപ്രവര്‍ത്തകന്‍ റാസിഖ് റഹീം ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കീഴ്‌ക്കോടതി മതിയായ തെളിവുകളുടെ അഭാവത്തില്‍ കേസ് നിലനില്‍ക്കില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ ജാമ്യം നല്‍കിയ ത്വാഹാ ഫസലിന്റെ ജാമ്യം നിഷേധിക്കുക വഴി കോടതി ഭരണകൂട ഭാഷ്യങ്ങളെ ഏറ്റുപിടിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ റാസിഖ് റഹീം അഭിപ്രായപ്പെട്ടു. താഹ ഫസലിന് ജാമ്യം അനുവദിക്കുക, യു എ പി എ വാരിപ്പുണരുന്ന ഇടതുസര്‍ക്കാര്‍ നയങ്ങളെ തുറന്നെതിര്‍ക്കുക എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് സംഘടിപ്പിച്ച പൗരാവകാശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താഹയുടെ ജാമ്യം നിഷേധിച്ച നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. എല്ലാ യു എ പി എ കേസുകളും റദ്ദാക്കുമെന്ന അവകാശവാദവുമായി ഭരണത്തിലേറിയ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായാണ് പോലിസ് സംവിധാനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകന്‍ റഷീദ് മക്കട, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് റഹീം ചേന്നമംഗലൂര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഷബീര്‍ കൊടുവള്ളി, സംസ്ഥാന സെക്രട്ടറി നഈം ഗഫൂര്‍, ജില്ലാ സെക്രട്ടറി ലബീബ് കായക്കൊടി, മുസ്‌ലിഹ് പെരിങ്ങൊളം സംസാരിച്ചു.

Next Story

RELATED STORIES

Share it