Latest News

വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു; തമിഴ്നാട്ടില്‍ ദമ്പതികള്‍ മരിച്ചു

വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു; തമിഴ്നാട്ടില്‍ ദമ്പതികള്‍ മരിച്ചു
X

ചെന്നൈ: തമിഴ്നാട്ടില്‍ വീട്ടില്‍ ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂര്‍ സെങ്കം സ്വദേശികളായ ശക്തിവേല്‍, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പോലിസ് അന്വേഷണം ആരംഭിച്ചു. സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം.

കൃഷിക്കായി പാട്ടത്തിനെടുത്ത മൂന്നേക്കര്‍ സ്ഥലത്തോട് ചേര്‍ന്ന ഷെഡിലായിരുന്നു ശക്തിവേലും ഭാര്യയും ഉറങ്ങിയത്. പുലര്‍ച്ചെയോടെ വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് പോലിസില്‍ വിവരമറിയിച്ചത്. തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ശക്തിവേലിന്റേയും അമൃതത്തിന്റേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

വീട് പുറത്തുനിന്ന് പൂട്ടിയശേഷം തീയിടുകയായിരുന്നു എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ശക്തിവേലിന്റെ ആദ്യ ഭാര്യയും മക്കളും ബെംഗളൂരുവിലാണ് താമസിക്കുന്നത്. അമൃതം ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്നയാളാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് ശക്തിവേലിനൊപ്പം താമസം തുടങ്ങിയത്.

Next Story

RELATED STORIES

Share it