കള്ളനോട്ട് നിര്‍മാണം; മുഖ്യപ്രതി അറസ്റ്റില്‍
ഒന്‍പത് മാസമായി ഇവിടെ കള്ളനോട്ട് നിര്‍മിച്ചെന്നാണ് കണ്ടെത്തിയത്.
കൊച്ചി: എറണാകുളം ഇലഞ്ഞിയില്‍ കള്ളനോട്ട് നിര്‍മിച്ച കേസിലെ മുഖ്യപ്രതി മധുസൂദനന് കസ്റ്റഡിയില്‍. അങ്കമാലിയില്‍ നിന്നാണ് ഇയാളെ പൊലിസ് പിടികൂടിയത്. സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
കള്ളനോട്ട് സംഘത്തിന് വേണ്ടി വീട് വാടകയ്ക്കെടുത്തത് മധുസൂദനനായിരുന്നു.പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ അഞ്ച് മണി മുതല്‍ തുടങ്ങിയ പരിശോധനക്കൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യപ്രതിക്കൊപ്പം മറ്റ് പ്രതികളായ വണ്ടി പെരിയാര്‍ സ്വദേശി ആനന്ദ്, നെടുക്കണ്ടം സ്വദേശി സുനില്‍, കോട്ടയം സ്വദേശി ഫൈസല്‍, തൃശൂര്‍ സ്വദേശി ജിബി എന്നിവരുടെ അറസ്റ്റും പൊലിസ് രേഖപ്പെടുത്തി. പരിശോധനയില്‍ ഏഴ് ലക്ഷത്തിലധികം കറന്‍സിയും കള്ളനോട്ട് യന്ത്രവും പൊലിസ് പിടിച്ചെടുത്തു. സീരിയല്‍ ഷൂട്ടിംഗിനെന്ന പേരില്‍ വീട് വാടകയ്ക്കെടുത്താണ് കള്ളനോട്ട് നിര്‍മാണം നടന്നത്. ഒമ്പത് മാസമായി ഇവിടെ കള്ളനോട്ട് നിര്‍മിച്ചെന്നാണ് കണ്ടെത്തിയത്.
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT