നഗരസഭയിലെ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ നടത്തുമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനത്തിനായി മേയര്‍ ആര്യാ രാജേന്ദ്രന്‍ പാര്‍ട്ടിക്ക് അയച്ച കത്ത് വിവാദമായതിനു പിന്നാലെ നടപടിയുമായി തദ്ദേശഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കോര്‍പറേഷനിലെ നിലവിലുള്ള 295 താല്‍ക്കാലിക ഒഴിവുകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുമെന്ന് മന്ത്രി അറിയിച്ചു. സിപിഎം നിര്‍ദേശത്തെ തുടര്‍ന്നാണ് തദ്ദേശമന്ത്രിയുടെ ഇടപെടല്‍.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലടക്കം വിഷയം അതീവചര്‍ച്ചയായെന്നാണ് വിവരം. ഇന്ന് രാവിലെ മുതല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മേയര്‍ക്കെതിരേ പ്രതിഷേധവുമായി രംഗത്തുണ്ട്. കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറെ തടഞ്ഞുവയ്ക്കുന്നതടക്കമുള്ള സാഹചര്യമുണ്ടായി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന നേതൃത്വവും മേയര്‍ക്കെതിരേര പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധങ്ങളെ തണുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രിയുടെ ഇടപെടല്‍.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT