Latest News

കൊറോണ കൂടുതല്‍ രാജ്യങ്ങളിലേക്ക്: ചൈനയില്‍ മരണം 2465 ആയി

ദക്ഷിണ കൊറിയയില്‍ 763 പേര്‍ക്കും, ഇറാനില്‍ 43 പേര്‍ക്കും ഇറ്റലിയില്‍ 152 പേര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ വൈറസ് ബാധ കാരണം മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു.

കൊറോണ കൂടുതല്‍ രാജ്യങ്ങളിലേക്ക്:    ചൈനയില്‍ മരണം 2465 ആയി
X

സിയോള്‍: കൊറോണ വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തി. ദക്ഷിണ കൊറിയയില്‍ 763 പേര്‍ക്കും, ഇറാനില്‍ 43 പേര്‍ക്കും ഇറ്റലിയില്‍ 152 പേര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ വൈറസ് ബാധ കാരണം മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. 161 കൊറോണ വൈറസ് കേസുകള്‍ കൂടി ദക്ഷിണ കൊറിയയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു. വൈറസ് ബാധിതരുടെ എണ്ണവും മരണ സംഖ്യയും വര്‍ധിച്ചതോടെ രാജ്യത്ത് കടുത്ത ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കി. ദക്ഷിണ കൊറിയയില്‍ ഡേഗു നഗരത്തിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഉള്ളതെന്ന് കൊറിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു.


ഇറ്റലിയില്‍ 152 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ഒരാള്‍ കൂടി മരിച്ചതോടെ മരണസംഖ്യ മൂന്നായി. ഇറ്റലിയില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓസ്ട്രിയ ഇറ്റലിയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇറാനില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. ഇതോടെ അയല്‍രാജ്യങ്ങള്‍ ഇറാനുമായുള്ള അതിര്‍ത്തി അടയ്ക്കുകയും യാത്ര വിലക്കുകയും ചെയ്തു. രോഗ ബാധിതരുടെ എണ്ണവും മരണ സംഖ്യയും വര്‍ധിച്ച പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നുള്ളവര്‍ക്കും ഇറാനിലേക്കും സൗദി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


കൊറോണ വൈറസിന്റെ ഉല്‍ഭവ കേന്ദ്രമായ ചൈനയില്‍ പുതിയ രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് ചൈനീസ് ആരോഗ്യ മന്ത്രായത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വൈറസ് ബാധമൂലം 2465 പേരാണ് മരിച്ചത്. 78000ലധികം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്.




Next Story

RELATED STORIES

Share it