കൊളംബിയയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍
മെസ്സി നല്‍കിയ പാസ്സ് ലൗട്ടേരോ മാര്‍ട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു.

മാനെ ഗാരിഞ്ച: ഗോളി എമി മാര്‍ട്ടിനസിന്റെ മാസ്മരിക പ്രകടനത്തിന്റെ ചുമലിലേറി അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലിലെത്തി. ബ്രസീലിലെ മാനെ ഗാരിഞ്ച സ്റ്റേഡിയത്തില്‍ നടന്ന കനത്ത പോരാട്ടത്തിനൊടുവില്‍ കൊളംബിയയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പാരജയപ്പെടുത്തിയാണ് അര്‍ജന്റീന ബ്രീസീലുമായുള്ള ഫൈനലിലേക്ക് കയറിയത്. അവിസ്മരണീയ പ്രകടനം നടത്തിയ ഗോളി എമി മാര്‍ട്ടിനസ് ആണ് അര്‍ജന്റീനയെ വിജയത്തിലെത്തിച്ചത്. കൊളംബിയയുടെ മൂന്ന് പെനാല്‍ട്ടി ഷോട്ടുകളാണ് എമി തടുത്തത്. അര്‍ജന്റീനയുടെ ഡീ പോള്‍ പെനാല്‍ട്ടി പുറത്തേക്കടിച്ച് പാഴാക്കി കളഞ്ഞെങ്കിലും എമി പിന്നീട് രണ്ട് പെനാല്‍ട്ടികള്‍ കൂടി തടുത്തിട്ട് ടീമിന്റെ രക്ഷകനായി.
ഏഴാം മിനിറ്റിലാണ് മല്‍സരത്തില്‍ അര്‍ജന്റീന ലീഡെടുത്തത്. മെസ്സി നല്‍കിയ പാസ്സ് ലൗട്ടേരോ മാര്‍ട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു. 61ാം മിനിറ്റിലാണ് കൊളംബിയ സമനില ഗോള്‍ നേടിയത്. കാര്‍ഡോനയുടെ പാസ്സില്‍ നിന്നും ലൂയിസ് ഡിയാസാണ് കൊളംബിയക്കായി സ്‌കോര്‍ ചെയ്തത്. പിന്നീട് അര്‍ജന്റീന മെസ്സിയിലൂടെ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ മൂന്ന് ഫ്രീകിക്കുകള്‍ മെസ്സി പാഴാക്കി. കൊളംബിയയും ചില മുന്നേറ്റം നടത്തി. എന്നാല്‍ മല്‍സരം സമനിലയില്‍ കലാശിച്ചു. തുടര്‍ന്നാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ഒസ്പിനയ്ക്ക് പിഴച്ചപ്പോള്‍ എമി മാര്‍ട്ടിനസ് എന്ന ഗോളിയുടെ മികവില്‍ അര്‍ജന്റീന ഫൈനലിലേക്ക് കുതിച്ചു. ഇതോടെ കോപ്പ അമേരിക്കയുടെ ലോകം ഉറ്റുനോക്കുന്ന സ്വപ്ന ഫൈനലില്‍ അര്‍ജന്റീന ബ്രസീലുമായി ഏറ്റുമുട്ടും.
RELATED STORIES
ബാലുശ്ശേരിയില്‍ സിപിഎം അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ
28 Jun 2022 9:20 AM GMTകോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നിഷ്ക്രിയമായി നോക്കിനിന്നു; ഏഴു...
28 Jun 2022 9:09 AM GMTസംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ...
28 Jun 2022 8:50 AM GMTപ്രയാഗ് രാജിലെ വീട് പൊളിക്കല്‍ കേസ്;ഹരജി പരിഗണിക്കുന്നതില്‍ നിന്ന്...
28 Jun 2022 7:02 AM GMTജോര്‍ദാനില്‍ വിഷവാതക ദുരന്തം; 10 മരണം, 250 ലധികം പേര് ആശുപത്രിയില്‍...
27 Jun 2022 7:05 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: ഉദ്ധവ് താക്കറെ രണ്ടുതവണ...
27 Jun 2022 6:49 PM GMT