Latest News

തൃശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

തൃശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ
X

തൃശൂർ: കൊവിഡ്-19 രോഗവ്യാപനം തടയുന്നതിനായി വെള്ളിയാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ. കോലഴി ഗ്രാമപഞ്ചായത്ത്: വാർഡ് 2 (ആട്ടോർ ലക്ഷം വീട് കോളനി റോഡ് പ്രദേശവും അതിലേക്കുള്ള രണ്ട് മെയിൻ റോഡും), 13 (പാമ്പൂർ സെൻറർ മുതൽ തളംവരി നാലും കൂടിയ വഴി വരെ), മണലൂർ ഗ്രാമപഞ്ചായത്ത്: വാർഡ് 5, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്: വാർഡ് 4 മുഴുവനായും (ഇതുവരെ ഭാഗികം), ചേലക്കര ഗ്രാമപഞ്ചായത്ത്: വാർഡ് 13 (കിഴക്കേത്തറ റോഡ്), വാർഡ് 14 (ചീനിക്കുളം റോഡ്), പാണഞ്ചേരി ഗ്രാമപഞ്ചായത്ത്: വാർഡ് 17 (വീണ്ടുശ്ശേരി സെൻറ് മേരീസ് കപ്പേള മുതൽ ചക്കിയത്ത് കനാൽപാലം വരെയുള്ള റോഡിന് ഇരുവശവും), 18 (പയ്യനം കോളനി മുതൽ വീണ്ടുശ്ശേരി റോഡിന് ഇരുവശവും വീണ്ടുശ്ശേരി മുതൽ പയ്യനം പെട്ടിപ്പാലം വരെ റോഡിന് ഇരുവശവും), എടത്തിരുത്തി ഗ്രാമപഞ്ചായത്ത്: വാർഡ് 14 (ലക്ഷം വീട് കോളനി പരിസര പ്രദേശം), കയ്പ്പറമ്പ് ഗ്രാമപഞ്ചായത്ത്: വാർഡ് 7 (പ്രകൃതി മിച്ചഭൂമി പ്രദേശം), ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്: വാർഡ് 2, ഗുരുവായൂർ നഗരസഭ: ഡിവിഷൻ 5, പറപ്പൂക്കര ഗ്രാമപഞ്ചായത്ത്: വാർഡ് 4, 11, എറിയാട് ഗ്രാമപഞ്ചായത്ത്: 1, 21, 22, 23 വാർഡുകൾ (ടിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽനിന്ന് കണ്ടെയ്ൻമെൻറ് സോണിലേക്ക് മാറ്റുന്നു.

കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: തൃശൂർ കോർപറേഷൻ: ഡിവിഷൻ 45, കുന്നംകുളം നഗരസഭ ഡിവിഷൻ 1, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്: വാർഡ് 7, പാണഞ്ചേരി ഗ്രാമപഞ്ചായത്ത്: വാർഡ് 5, അവണൂർ ഗ്രാമപഞ്ചായത്ത്: വാർഡ് 10, പഴയന്നൂർ ഗ്രാമപഞ്ചായത്ത്: വാർഡ് 5, പടിയൂർ ഗ്രാമപഞ്ചായത്ത്: വാർഡ് 7, എറിയാട് ഗ്രാമപഞ്ചായത്ത്: 4, 7, 9 വാർഡുകൾ.

Next Story

RELATED STORIES

Share it