Latest News

കണ്ടെയിന്‍മെന്റ് സോണ്‍ ലംഘനം: പരപ്പനങ്ങാടിയില്‍ 63 പേര്‍ക്കെതിരെ നടപടി

കണ്ടെയിന്‍മെന്റ് സോണ്‍ ലംഘനം: പരപ്പനങ്ങാടിയില്‍ 63 പേര്‍ക്കെതിരെ നടപടി
X

പരപ്പനങ്ങാടി: കണ്ടെയിന്‍മെന്റ് സോണിലെ കടകള്‍ അടയ്ക്കുന്ന സമയക്രമം പാലിച്ചില്ലെന്നതടക്കമുള്ള നിയമലംഘനങ്ങള്‍ക്കെതിരേ പരപ്പനങ്ങാടി പോലിസ് 63 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

കടകള്‍ അടയ്ക്കുന്ന സമയക്രമം പാലിക്കാത്തതിന് 7 കട ഉടമകള്‍ക്കെതിരേയും ലൈസന്‍സില്ലാതെ പൊതുസ്ഥലത്ത് കശാപ്പ് നടത്തിയതിന് 5 പേര്‍ക്കെതിരെയും അനാവശ്യമായി പുറത്ത് ഇറങ്ങിയതിന് 43 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ലോക്ഡൗണ്‍ ലംഘിച്ചു പുറത്തിറങ്ങിയ 37 വാഹനങ്ങള്‍ പോലിസ് പിടിച്ചെടുത്തു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ തുടരുന്നതാണ്.

Next Story

RELATED STORIES

Share it