ഉപഭോക്തൃ കോടതി വിധി നടപ്പാക്കിയില്ല; പ്രതിക്കെതിരേ വാറന്റ്
പ്രതിയായ മുംബൈ സ്വദേശി കല്യാണ്‍ സ്ട്രീറ്റിലെ സുനില്‍ തിവാരിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ മുംബൈ സിറ്റി പോലിസ് കമ്മീഷണര്‍ക്കാണ് കമ്മീഷന് അധ്യക്ഷന്‍ ഡി ബി ബിനു നിര്‍ദ്ദേശം നല്‍കിയത്.
കൊച്ചി: തനിക്ക് അനുകൂലമായി ഉണ്ടായ വിധി നടപ്പാക്കിയില്ലെന്ന വനിതാ നേവല്‍ ഓഫിസറുടെ പരാതിയില്‍ പ്രതിക്കെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. 2017ല്‍ കമ്മീഷന് പുറപ്പെടുവിച്ച ഉത്തരവ് ഇതുവരേയും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ നേവിയിലെ ലെഫ്റ്റനന്റ് കമാന്‍ണ്ടര്‍ എസ് സവിത കമ്മീഷനെ വീണ്ടും സമീപിച്ചത്.
പ്രതിയായ മുംബൈ സ്വദേശി കല്യാണ്‍ സ്ട്രീറ്റിലെ സുനില്‍ തിവാരിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ മുംബൈ സിറ്റി പോലിസ് കമ്മീഷണര്‍ക്കാണ് കമ്മീഷന് അധ്യക്ഷന്‍ ഡി ബി ബിനു നിര്‍ദ്ദേശം നല്‍കിയത്.
2016 മുംബൈയില്‍നിന്നും സ്ഥലംമാറ്റം ലഭിച്ചപ്പോള്‍ തന്റെ കാര്‍ കൊച്ചിയില്‍ എത്തിക്കാന്‍ സതേണ്‍ റോഡ് ലൈന്‍സ് എന്ന സ്ഥാപനത്തെ ഏല്‍പ്പിച്ചിരുന്നു. റോഡുമാര്‍ഗമല്ലാതെ ട്രക്കില്‍ തന്നെ കാര്‍ കൊണ്ടുവരണമെന്നും രണ്ടാഴ്ചക്കകം കൊച്ചിയില്‍ കാര്‍ എത്തിക്കാമെന്നുമായിരുന്നു വ്യവസ്ഥ. എന്നാല്‍, ഈ രണ്ടു വ്യവസ്ഥകളും സതേണ്‍ റോഡ് ലൈന്‍സ് എന്ന സ്ഥാപനം ലംഘിക്കുകയായിരുന്നു.
പറഞ്ഞ സയമത്ത് കാര്‍ ലഭിക്കാതായതോടെ പരാതിക്കാരി അന്വേഷിച്ചപ്പോഴാണ് റോഡ് മാര്‍ഗ്ഗമല്ല കാര്‍ കൊണ്ടുവന്നതെന്നും അപകടത്തില്‍ പെട്ട് കര്‍ണാടകയില്‍ വെച്ച് കാര്‍ പൂര്‍ണമായും തകര്‍ന്നുവെന്നും അറിയുന്നത്. കാര്‍ യഥാസമയം എത്തിക്കുന്നതില്‍ വീഴ്ചവരുത്തിയതിനും മറ്റ് നഷ്ടങ്ങള്‍ക്കും പരിഹാരം ആവശ്യപ്പെട്ടാണ് കമ്മീഷന് മുമ്പാകെ സവിത പരാതി സമര്‍പ്പിച്ചത്.
രണ്ട് ലക്ഷം രൂപയും 2017 മുതല്‍ 12 ശതമാനം പലിശയും പതിനായിരം രൂപ കോടതി ചെലവും നല്‍കാനാണ് നാലുവര്‍ഷം മുമ്പ് കോടതി ഉത്തരവിട്ടത്. അത് നടപ്പിലാകാത്ത സാഹചര്യത്തിലാണ് പരാതിക്കാരി കമ്മീഷനെ വീണ്ടും സമീപിച്ചത്.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT