Latest News

റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം നടത്തി

വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം നടത്തി
X

മാള: പൊയ്യ ഗ്രാമപഞ്ചായത്ത് സിഎംഎല്‍ആര്‍ആര്‍പി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന മൂന്നാം വാര്‍ഡ് വട്ടക്കോട്ട ശവക്കോട്ട റോഡിന്റെയും ആറാം വാര്‍ഡ് പൂപ്പത്തി എറമ്പി ലിങ്ക് റോഡിന്റെയും നിര്‍മ്മാണോദ്ഘാടനം നടന്നു. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് അധ്യക്ഷത വഹിച്ചു. വട്ടക്കോട്ട റോഡിന് 10 ലക്ഷവും എറമ്പി ലിങ്ക് റോഡിന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ റോഡുകള്‍ക്ക് മാത്രമാണ് സിഎംഎല്‍ആര്‍ആര്‍പി ഫണ്ടിനുള്ള അനുമതി ഇതുവരെ ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം സോന കെ കരീം, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി ഫ്രാന്‍സിസ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സരോജ വേണു, മിനി അശോകന്‍, റംല നൗഷാദ് എ എസ് വിജീഷ് പങ്കെടുത്തു.


Next Story

RELATED STORIES

Share it