Latest News

മുസ്‌ലിംകളെ ഇഷ്ടമല്ലെന്ന് പറഞ്ഞ കൗണ്‍സിലറെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സസ്‌പെന്റ് ചെയ്തു

കമല്‍ജിത് ചന്നയെ കൗണ്‍സിലില്‍ നിന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 6,000 ത്തിലധികം പേരാണ് നിവേദനത്തില്‍ ഒപ്പിട്ടത്

മുസ്‌ലിംകളെ ഇഷ്ടമല്ലെന്ന് പറഞ്ഞ കൗണ്‍സിലറെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സസ്‌പെന്റ് ചെയ്തു
X

ലണ്ടന്‍: മുസ്‌ലിംകളെ ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ ഇന്ത്യന്‍ വംശജനായ സിഖ് കൗണ്‍സിലറെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. പിന്നര്‍ സൗത്തിനെ പ്രതിനിധാനം ചെയ്യുന്ന കമല്‍ജിത് ചന്നയെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സസ്‌പെന്റ് ചെയ്തത്. ഒരു മുസ്‌ലിം സഹപ്രവര്‍ത്തകനോട് സംസാരിക്കവെയായിരുന്നു കമല്‍ജിത് വിദ്വേഷ പരാമര്‍ശം നടത്തിയത്.

'എനിക്ക് മുസ്‌ലിംകളെ ഇഷ്ടമല്ല, മുസ്ലിംകള്‍ അക്രമാസക്തരാണ്' എന്നായിരുന്നു പരാമര്‍ശം. കമല്‍ജിത് ചന്നയെ കൗണ്‍സിലില്‍ നിന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 6,000 ത്തിലധികം പേരാണ് നിവേദനത്തില്‍ ഒപ്പിട്ടത്. ഇതിനെ തുടര്‍ന്നാണ് അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ചാര്‍ട്ടേഡ് എഞ്ചിനീയറായ ചന്ന 10 വര്‍ഷമായി കൗണ്‍സിലറായി പ്രവര്‍ത്തിക്കുകയാണ്.

Next Story

RELATED STORIES

Share it