Latest News

നാല് വര്‍ഷത്തിനിടെ മൂന്നാമതും വിരമിക്കാനൊരുങ്ങി കോനര്‍ മാക്‌ഗ്രേഗോര്‍

നാല് വര്‍ഷത്തിനിടെ മൂന്നാമതും വിരമിക്കാനൊരുങ്ങി കോനര്‍ മാക്‌ഗ്രേഗോര്‍
X

ലണ്ടന്‍: മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് സൂപ്പര്‍ സ്റ്റാര്‍ കോനര്‍ മാക്‌ഗ്രേഗോര്‍ വീണ്ടും വിരമിക്കാനൊരുങ്ങുന്നു.ലോക ചാംപ്യന്‍നായ മാക്‌ഗ്രേഗോര്‍ നാല് വര്‍ഷത്തിനിടെ മൂന്നാമത്തെ തവണയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത്. ഈ പോരാട്ടത്തില്‍ നിന്നും ഞാന്‍ വിരമിക്കുന്നു. എല്ലാ ഓര്‍മ്മകള്‍ക്കും നന്ദിയെന്നാണ് മാക്‌ഗ്രേഗോര്‍ ട്വിറ്ററില്‍ കുറിച്ചത്.

വിരമിക്കല്‍ പ്രഖ്യാപനത്തോടൊപ്പം തന്റെ മാതാവുമൊത്തുള്ള ചിത്രവും താരം ട്വിറ്ററില്‍ പങ്കുവച്ചു. 2016 ഏപ്രിലിലും 2018 ഒക്ടോബറിലും താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. എംഎംഎയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈറ്റര്‍ എന്നാണ് മാക്‌ഗ്രേഗോര്‍ അറിയപ്പെടുന്നത്. നൊറ്റോറിയസ് എന്നാണ് താരത്തിന്റെ ഇരട്ടപേര്. രണ്ട് ലോക ചാംപ്യന്‍ഷിപ്പ് നേടിയ ആദ്യ യുഎഫ്‌സി ഫൈറ്ററാണ് മാക്‌ഗ്രേഗോര്‍.


Next Story

RELATED STORIES

Share it