Latest News

പുനലൂരില്‍ മുസ്‌ലിം ലീഗിലെ രണ്ടത്താണിക്ക് റിബലായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്‍സരിച്ചേക്കും

പുനലൂരില്‍ മുസ്‌ലിം ലീഗിലെ രണ്ടത്താണിക്ക് റിബലായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്‍സരിച്ചേക്കും
X

കൊല്ലം: യുഡിഎഫ് മുസ്‌ലിം ലീഗിന് വിട്ടുകൊടുത്ത പുനലൂര്‍ സീറ്റില്‍ കോണ്‍ഗ്രസ് വിമതന്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഖാന്‍ വിമതനായി മല്‍സരിച്ചേക്കും. സഞ്ജയ്ഖാനായി പുനലൂര്‍ മണ്ഡലം നേതാക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവിശ്യപ്പെട്ടു.

മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് നേതാവ് അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി മല്‍സരിക്കുമെന്ന് ലീഗ നേതാക്കള്‍ അറിയിച്ചതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ റിബല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി രംഗത്തെത്തിയത്. പുനലൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇ സഞ്ജയ് ഖാനെ പരിഗണിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ലീഗിന് പുനലൂര്‍ മണ്ഡലം നല്‍കാന്‍ തീരുമാനിച്ചത്. കൊല്ലം ജില്ലയിലെ ഇരവിപുരമാണ് നേരത്തെ ലീഗ് മല്‍സരിച്ചിരുന്നത്. ഇരവിപുരം ആര്‍എസ്പിയ്ക്ക് നല്‍കിയതോടെയാണ് ലീഗിന് മറ്റൊരു സീറ്റെന്ന ആവശ്യം ഉയര്‍ന്നത്. നേരത്തെ ചടയമംഗലമാണ് ലീഗിന് നല്‍കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഒടുവില്‍ പുനലൂര്‍ മുസ്‌ലിം ലീഗിന് കൈമാറുകയായിരുന്നു. അതേ സമയം, തെക്ക് ഭാഗത്തെ ലീഗിന്റെ ഒരേ ഒരു സീറ്റാണ് ഇപ്പോല്‍ ലഭിച്ചിരിക്കുന്ന പുനലൂര്‍.

Next Story

RELATED STORIES

Share it