Latest News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരേ ഇന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് റാലി

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരേ ഇന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് റാലി
X

ന്യൂഡല്‍ഹി: അവശ്യവസ്തുക്കളുടെ വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജിഎസ്ടി നിരക്ക് വര്‍ധനയ്ക്കുമെതിരേ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലി ഇന്ന് ഡല്‍ഹിയില്‍. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ നിരവധി പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. ഡല്‍ഹി രാം ലീല മൈതാനിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ജോഡൊ യാത്രയുടെ മുന്നോടിയായാണ് ഇന്നത്തെ പ്രതിഷേധപരിപാടി. 3,500 കിലോമീറ്റര്‍ നീണ്ടുനില്‍ക്കുന്ന കന്യാകുമാരിയില്‍നിന്ന് ആരംഭിക്കുന്ന യാത്ര സെപ്തംബര്‍ 7ന് ഉദ്ഘാടനം ചെയ്യും. രാഹുലായിരിക്കും ജാഥ നയിക്കുക. ഇന്നത്തെ റാലിയിലെ അതേ ആവശ്യങ്ങളാണ് ഭാരത് ജോഡൊ ജാഥയിലും ഉയര്‍ത്തിയിട്ടുള്ളത്.

ഇപ്പോള്‍ രാജ്യത്തില്ലെങ്കിലും സപ്തബര്‍ ഏഴിലെ പരിപാടിയില്‍ സോണിയാഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കും. രാഹുലും വിദേശത്തായിരുന്നെങ്കിലും ശനിയാഴ്ച എത്തുമെന്നാണ് അറിയിച്ചത്.

Next Story

RELATED STORIES

Share it