Latest News

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പുറത്തുവിടണമെന്ന ആവശ്യം എഐസിസി തള്ളി

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടിക പുറത്തുവിടണമെന്ന ആവശ്യം എഐസിസി തള്ളി
X

തിരുവനന്തപുരം: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടര്‍പട്ടിക പുറത്തുവിടണമെന്ന ആവശ്യം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി തള്ളി. വോട്ടെടുപ്പ് കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരപ്രശ്‌നമാണെന്നും ഏത് കോണ്‍ഗ്രസ് അംഗത്തിനുവേണമെങ്കിലും അതത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസുകളില്‍നിന്നും വോട്ടര്‍പട്ടികയുടെ പതിപ്പ് ലഭിക്കുമെന്നും എഐസിസി വ്യക്തമാക്കി.

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജൊഡൊ യാത്രയുടെ സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കേരളത്തിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് വോട്ടര്‍പട്ടിക പ്രസിദ്ധപ്പെടുത്തണമെന്ന ആവശ്യത്തെക്കുറിച്ചുള്ള എഐസിസിയുടെ തീരുമാനം അറിയിച്ചത്.

'ഇതൊരു ആഭ്യന്തര നടപടിക്രമമാണ്, പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനുള്ളതല്ല''- അദ്ദേഹം പറഞ്ഞു. ഇതേ വിഷയത്തില്‍ മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിശ്രയും സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു. വോട്ടര്‍പട്ടിക മുഴുവന്‍പേര്‍ക്കും നല്‍കുന്ന രീതി കോണ്‍ഗ്രസ്സിനില്ല. അത് ഇനിയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

ശശി തരൂര്‍, കാര്‍ത്തി ചിദംബരം, മനിഷ് തിവാരി തുടങ്ങി നിരവധി നേതാക്കള്‍ വോട്ടര്‍പട്ടിക പുറത്തുവിടണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it