Latest News

കോണ്‍ഗ്രസ് പദയാത്ര കൊവിഡ് വ്യാപനത്തിന് കാരണമാവുന്നു; ആരോപണവുമായി കര്‍ണാടക ആരോഗ്യമന്ത്രി

കോണ്‍ഗ്രസ് പദയാത്ര കൊവിഡ് വ്യാപനത്തിന് കാരണമാവുന്നു; ആരോപണവുമായി കര്‍ണാടക ആരോഗ്യമന്ത്രി
X

ബെംഗളൂരു; കൊവിഡ് കാലത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പദയാത്ര കൊവിഡ് വ്യാപനത്തിന് കാരണമാവുന്നുവെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍. വിധാന്‍ സഭയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് മന്ത്രിയുടെ പരാമര്‍ശം. പദയാത്ര നിര്‍ത്തിവെപ്പിക്കാന്‍ സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെന്നും ലാത്തിച്ചാര്‍ജോ അറസ്‌റ്റോ ഇല്ലാതെ കുറേക്കൂടി ഉത്തരാവദിത്തത്തോടെയാണ് പ്രശ്‌നം കൈകാര്യം ചെയ്തതെന്നും മന്ത്രി അവകാശപ്പെട്ടു. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് ഉത്തരവാദി കോണ്‍ഗ്രസ്സാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഏറെ കഴിഞ്ഞാണെങ്കിലും പദയാത്ര റദ്ദാക്കാന്‍ തീരുമാനിച്ചതിന് മന്ത്രി കോണ്‍ഗ്രസ്സ് നേതാക്കളെ അഭിനന്ദിച്ചു.

പദയാത്രയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇതുവരെ നടന്ന പദയാത്രയില്‍ പങ്കെടുത്തതുമൂലം എങ്ങനെയാണ് കൊവിഡ് വ്യാപനം ഉണ്ടാവുന്നതെന്ന് കണ്ടറിയണമെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ പദയാത്ര ബലം പ്രയോഗിച്ച് നിര്‍ത്തിക്കാന്‍ ശ്രമിച്ചില്ല. പകരം മൂന്നാം തരംഗത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന കൊവിഡ് മുന്നണിപ്പോരാളികളെയും ഐഎഎസ് ഉദ്യോഗസ്ഥരെയും അപമാനിക്കുന്നതായിരുന്നു- മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് വേണ്ട കാര്യങ്ങള്‍ എന്താണെന്ന് മുഖ്യമന്ത്രി ബൊമ്മൈക്ക് അറിയാമെന്നും അതാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

100 കിലോമീറ്റര്‍ പദയാത്ര വ്യാഴാഴ്ചയാണ് കോണ്‍ഗ്രസ് റദ്ദാക്കിയത്. സംസ്ഥാനത്തിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള ത്യാഗമാണ് പദയാത്ര റദ്ദാക്കിയതെന്ന് കോണ്‍ഗ്രസ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

പദയാത്ര നിര്‍ത്തിവച്ച അതേ സ്ഥലത്തുനിന്ന് തുടരുമെന്ന് ശിവ്കുമാര്‍ പറഞ്ഞു. എപ്പോഴാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

Next Story

RELATED STORIES

Share it