Latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷംഷേര്‍ സിങ് സുര്‍ജേവാല അന്തരിച്ചു

അഞ്ച് തവണ നിയമസഭാംഗമായും ഒരു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷംഷേര്‍ സിങ് സുര്‍ജേവാല അന്തരിച്ചു
X

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷംഷേര്‍ സിങ് സുര്‍ജേവാല അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അദ്ദേഹം. രാവിലെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് മരിച്ചത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ പിതാവാണ്.

അഞ്ച് തവണ നിയമസഭാംഗമായും ഒരു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹരിയാന കൃഷി സമാജിന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടിയിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് ഹരിയാനയില്‍ നടക്കും.


Next Story

RELATED STORIES

Share it