Latest News

അര്‍ണാബ് ഗോസ്വാമിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര

അര്‍ണാബ് ഗോസ്വാമിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര
X

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 'രാജ്യത്തിന്റെ ശത്രുവിന്റെ' പക്ഷം ചേര്‍ന്നു എന്ന പ്രസ്താവനയ്‌ക്കെതിരേയാണ് ഹരജി. ലൈവ് പോഗ്രാമിനിടെയാണ് അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശം.

ഖേര വ്യക്തിപരമായാണ് കേസ് ഫയല്‍ ചെയ്തതെന്നും എന്നാല്‍ ആരോപിക്കപ്പെട്ട പ്രസ്താവന രാഷ്ട്രീയ പാര്‍ട്ടിക്കെതിരായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയ കോടതി പവന്‍ഖേരയോട് പരാതിയില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഭേദഗതി വരുത്തുമെന്നും കക്ഷികളുടെ ഭേദഗതി ചെയ്ത മെമ്മോ കൂടി സമര്‍പ്പിക്കുമെന്നും ഖേരയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അതേസമയം, ഗോസ്വാമിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെത്മലാനി , കേസിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് പറഞ്ഞു. കേസില്‍ സമന്‍സ് അയച്ചാല്‍ കോടതി തന്റെ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് കൗരവിന്റെ ബെഞ്ച് മറുപടി നല്‍കി. ഭേദഗതി ചെയ്ത ഹര്‍ജി സമര്‍പ്പിച്ച ശേഷം അടുത്ത വാദം കേള്‍ക്കല്‍ തീയതി അറിയിക്കുമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it