കൊല്ലം ഡിസിസി ഓഫിസിന് എഎ റഹീമിന്റെ പേര്: ആവശ്യം നിരസിച്ച് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം, പ്രതിഷേധം ശക്തമാക്കി എതിര്‍പക്ഷം

കൊല്ലം: പുതുതായി പണി തീര്‍ത്ത കോണ്‍ഗ്രസ് ഡിസിസി ഓഫിസിന് മുന്‍ കോണ്‍ഗ്രസ് നേതാവ് എ എ റഹീമിന്റെ പേരിടേണ്ടെന്ന ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധം ഇരമ്പുന്നു. മന്ദിരത്തിന് റഹീമിന്റെ പേരിടണമെന്ന് എ എ റഹിമിന്റെ കുടുംബവും കെപിസിസി വൈസ്. പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരനുമാണ് വാദിച്ചത്. കെപിസിസി ജന. സെക്രട്ടറി എം എം നസീറും ഇതേ ആവശ്യം ഉന്നയിച്ചു. പക്ഷേ, തീരുമാനം പിന്‍വലിക്കേണ്ടെന്നായിരുന്നു ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ അഭിപ്രായം. അതിനെ കെപിസിസി ജന. സെക്രട്ടറി സി ആര്‍ മഹേഷും പിന്തുണച്ചു.
വര്‍ഗീയ വാദികളുടെ മുന്നില്‍ അടിയറവ് പറയില്ലെന്നായിരുന്നു ആവശ്യത്തോട് ജില്ലാ നേതൃത്വം എടുത്ത നിലപാട്. കോണ്‍ഗ്രസ്സിന്റെ സമ്മുന്നതനായ നേതാവിന്റെ സ്മരണ പുതുക്കാനുള്ള അവസരം ആവശ്യപ്പെടുന്നതിനെ വര്‍ഗീയവാദമെന്ന് വിശേഷിപ്പിക്കുന്നതിനെതിരേ നിരവിധി പേര്‍ രംഗത്തുവന്നു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു വിജയന്‍ മെനോറിറ്റി കമ്മിറ്റി ജില്ലാ സെക്രട്ടറി മുബാറക്ക് എന്നിവര്‍ പിന്തുണച്ചു.
കൊല്ലത്തെ മുന്‍കാല കോണ്‍ഗ്രസ് നേതാക്കളിലൊരാളാണ് എ എ റഹിം. ഇന്ദിരാഗാന്ധിയ്ക്കു പിന്നില്‍ ഉറച്ചുനിന്ന ചരിത്രവുമുണ്ട്. ആറ് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. തിരുകൊച്ചിയിലെ പനമ്പിള്ളി മന്ത്രിസഭയില്‍ ആരോഗ്യം, എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്തു. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിയുമായിരുന്നു.
RELATED STORIES
സംഘപരിവാര നുണക്കഥ പൊളിഞ്ഞു; യുപിയില്‍ നാല് ക്ഷേത്രങ്ങളും 12...
10 Jun 2023 5:45 AM GMTആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം...
10 Jun 2023 4:58 AM GMTപുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMT