കണ്ണൂരില്‍ മേയര്‍ സ്ഥാനത്തിനു വേണ്ടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് വോട്ടെടുപ്പ്; ടി ഒ മോഹനന്‍ മേയറാവും
BY BRJ27 Dec 2020 7:42 AM GMT

X
BRJ27 Dec 2020 7:42 AM GMT
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി ടി ഒ മോഹനനെ തിരഞ്ഞെടുത്തു. മേയര്‍ സ്ഥാനത്തിന് ഒന്നിലധികം പേര്‍ അവകാശവാദമുന്നയിച്ച സാഹചര്യത്തില്‍ വോട്ടെടുപ്പ് നടത്തിയാണ് മോഹനനെ തിരഞ്ഞെടുത്തത്. യുഡിഎഫിന് ലഭിച്ച ഒരേയൊരു കോര്‍പറേഷനാണ് കണ്ണൂരിലേത്.
കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന് ജോര്‍ജ്, മുന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് തുടങ്ങിയവരാണ് മോഹനനു പുറമേ അവകാശവാദമുന്നയിച്ചിരുന്നത്. ആരും വിട്ടുകൊടുക്കാന്‍ തയ്യാറാവത്തതിനാല്‍ നേതൃത്വം വോട്ടെടുപ്പിലൂടെ മേയറെ നിശ്ചയിക്കാന്‍ തീരുമാനിച്ചു. രഹസ്യബാലറ്റ് വഴി നടത്തിയ തിരഞ്ഞെടുപ്പില്‍ മോഹനന് 11 അംഗങ്ങളുടെയും പി കെ രാഗേഷിന് 9 പേരുടെയും പിന്തുണ കിട്ടി. മാര്‍ട്ടിന്‍ ജോര്‍ജ് മല്‍സരത്തില്‍ നിന്ന് അവസാന നിമിഷം പിന്‍മാറി.
Next Story
RELATED STORIES
ഇസ്രായേലി നരനായാട്ടില്‍ ഗസയില്‍ കൊല്ലപ്പെട്ട 16 കുട്ടികള്‍ ഇവരാണ്
11 Aug 2022 6:13 AM GMTഇടുക്കിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ആനക്കൊമ്പുമായി ഒരാള്‍...
11 Aug 2022 4:12 AM GMTമദ്യപാനത്തിനിടെ തര്‍ക്കം: അനുജന് ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി
11 Aug 2022 2:03 AM GMTനടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെയും പ്രോസിക്യൂഷന്റെയും അപേക്ഷ ഇന്ന് ...
11 Aug 2022 1:37 AM GMTപ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന് അവസാനിക്കും
10 Aug 2022 3:05 AM GMTബിഹാറില്‍ ഇനി വിശാല സഖ്യ സര്‍ക്കാര്‍; നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ...
10 Aug 2022 1:27 AM GMT