Latest News

കോണ്‍ക്രീറ്റ് മിക്‌സിങ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

കോണ്‍ക്രീറ്റ് മിക്‌സിങ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
X

കോട്ടയം: കോട്ടയത്ത് കോണ്‍ക്രീറ്റ് മിക്‌സിങ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീണ് അപകടം. പനച്ചിക്കാട് അയ്മാന്‍ കവലയ്ക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. തുണ്ടയില്‍ കുഞ്ഞുമോന്റെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞുവീണത്. വീടിന് മുകളിലുള്ള മണ്‍തിട്ട ഇടിഞ്ഞതോടെയാണ് ലോറി വീടിന് മുകളിലേയ്ക്ക് പതിച്ചത്. അപകടസമയം വീട്ടുകാര്‍ പള്ളിയില്‍ പോയതിനാല്‍ വന്‍ദുരന്തമൊഴിവായി.

അപകടത്തില്‍ വീടിന്റെ ഒരുഭാഗം തകര്‍ന്നു. ലോറിയില്‍ അന്തര്‍ സംസ്ഥാനക്കാരായ രണ്ടുപേരാണുണ്ടായിരുന്നത്. ലോറി മറിയുന്നതുകണ്ട് അവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ലോറി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് അധികൃതരും വീട്ടുകാരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ജലജീവന്‍ മിഷന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കുഴികള്‍ കോണ്‍ക്രീറ്റ് ഇട്ട് മൂടുന്നതിനായെത്തിച്ച വാഹനമാണിത്. ലോറി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

Next Story

RELATED STORIES

Share it