ചങ്ങമ്പുഴ സമ്പൂര്‍ണ ഗദ്യകൃതികള്‍ 14ന് പ്രകാശനം ചെയ്യും

തിരുവനന്തപുരം: പിരപ്പന്‍കോട് മുരളി സമ്പാദനവും പഠനവും നിര്‍വഹിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ചങ്ങമ്പുഴ സമ്പൂര്‍ണ ഗദ്യകൃതികളുടെ പ്രകാശനം ഒക്ടോബര്‍ 14ന് രാവിലെ 11ന് ഐഎംജി ഡയറക്ടറും എഴുത്തുകാരനുമായ കെ ജയകുമാര്‍ നിര്‍വഹിക്കും. ഓണ്‍ലൈനായി നടക്കുന്ന പ്രകാശനത്തില്‍ കവിയും ആശാന്‍ സ്മാരകം ചെയര്‍മാനുമായ പ്രഫ. വി മധുസൂദനന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങും.ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. വി കാര്‍ത്തികേയന്‍ നായര്‍ ആമുഖഭാഷണം നടത്തും.
പിരപ്പന്‍കോട് മുരളി മറുപടി പ്രസംഗം നടത്തും. പുസ്തകത്തിന്റെ എഡിറ്റര്‍ കൂടിയായ റിസര്‍ച്ച് ഓഫിസര്‍ കെ ആര്‍ സരിതകുമാരി പങ്കെടുക്കും. സൂം, ഫേസ്ബുക് പേജ് എന്നിവ വഴിയാണ് പ്രകാശനം നടക്കുന്നത്. സൂം മീറ്റിങ് ഐഡി ലഭിക്കാന്‍ 9447 95 6162 എന്ന നമ്പറില്‍ ബന്ധപ്പെടുക.
മലയാളത്തില്‍ ആദ്യമായി ചങ്ങമ്പുഴ സമ്പൂര്‍ണ ഗദ്യകൃതികള്‍ പ്രസിദ്ധീകരിക്കുന്നത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ചങ്ങമ്പുഴയുടെ ഗദ്യകൃതികള്‍ 11 അധ്യായങ്ങളിലായാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. യഥാക്രമം ചങ്ങമ്പുഴയുടെ ഏക നോവലായ 'കളിത്തോഴി', സ്വന്തം ചെറുകഥാ സമാഹാരമായ 'ശിഥിലഹൃദയം', നോര്‍വീജിയന്‍ നോവല്‍ തര്‍ജമയായ 'പ്രതികാരദുര്‍ഗ', വിശ്വസാഹിത്യനായകരുടെ ചെറുകഥകളുടെ തര്‍ജമ 'പൂനിലാവില്‍', ചാള്‍സ് ലാംബിന്റെ കഥാസംഗ്രഹമായ 'കഥാരത്‌ന മാലിക' (തര്‍ജമ), 'വിശ്വസാഹിത്യത്തില്‍ നിന്നുള്ള നാടകങ്ങള്‍', ആത്മകഥ യായ 'തുടിക്കുന്ന താളുകള്‍', കോട്ടയം പുരോഗമന സാഹിത്യ സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗമായ 'സാഹിത്യ ചിന്തകള്‍', തന്റെ സ്വന്തം സാഹിത്യ പദ്ധതി കള്‍ വെളിപ്പെടുത്തുന്ന 'എന്റെ സാഹിത്യ സിദ്ധാന്തങ്ങള്‍', 'സമാഹരിക്കാത്ത ലേഖനങ്ങള്‍', 'ചങ്ങമ്പുഴയുടെ കത്തുകള്‍' എന്നിങ്ങനെയാണ് വിന്യസിച്ചിട്ടുള്ളത്. 800 രൂപയാണ് പുസ്തകത്തിന്റെ വില.
Complete prose works of Changampuzha will be released on the 14th Oct
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം...
17 May 2022 6:41 PM GMTനോട്ടടിച്ച് കൂട്ടാനുള്ള നീക്കം ശ്രീലങ്കയ്ക്ക് എട്ടിന്റെ പണിയാവുമോ?
17 May 2022 6:01 PM GMTക്രിസ്ത്യന്‍ പള്ളികള്‍ ബുള്‍ഡോസര്‍ ചെയ്യാനുള്ള ശ്രീരാമസേനാ മേധാവിയുടെ...
17 May 2022 5:37 PM GMTലെബനാന് തിരഞ്ഞെടുപ്പ്: ഹിസ്ബുല്ലയ്ക്കും സഖ്യകക്ഷികള്‍ക്കും...
17 May 2022 3:44 PM GMTപ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്ന് നടി മരിച്ചു
17 May 2022 1:55 PM GMT